ന്യൂദല്‍ഹി: ചൊവ്വാഴ്ച രാത്രി ജമ്മു കാശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം. അര്‍ണിയ മേഖലയിലാണ് പാക്ക് അധീന കാശ്മീരില്‍നിന്ന് ഡ്രോണ്‍ എത്തിയത്. വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രോണ്‍ തിരിച്ചുപറന്നുവെന്നും ബിഎസ്എഫ് അറിയിച്ചു. ചാരവൃത്തിയോ, ആയുധങ്ങളും സ്ഫോകവസ്തുക്കളും നിക്ഷേപിക്കലോ ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള സയി ഗ്രാമത്തിന് സമീപം കണ്ട ഡ്രോണ്‍ എത്തിയതെന്ന് ബിഎസ്എഫ് വിശ്വസിക്കുന്നു. 15 ദിവസത്തിനിടെ പ്രദേശത്ത് കാണപ്പെട്ട ആറാമത്തെ ഡ്രോണായിരുന്നു ഇത്. അതിര്‍ത്തി കടന്ന് 150 മീറ്റവര്‍ വരെ ഡ്രോണ്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: