തിരുവനന്തപുരം: ഒരു ന്യൂനപക്ഷ മതതീവ്രവാദസംഘടന 50 ലക്ഷം രൂപ സംഭാവന ആവശ്യപ്പെട്ടെന്നും അത് നല്‍കാത്തതിന്റെ പേരില്‍ തനിക്കെതിരെ ഭീഷണി ഉയര്‍ത്തിയെന്നും വൈകാതെ പുറത്ത് മലിനീകരണപ്രശ്നമുയര്‍ത്തി സമരം തുടങ്ങിയെന്നും വെളിപ്പെടുത്തി കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ്.
ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. “ഒരു ന്യൂനപക്ഷ മതത്തിന്റെ തീവ്രവാദസംഘടനയിലെ ചില പ്രതിനിധികള്‍ ഒരിയ്ക്കല്‍ ഓഫീസില്‍ എത്തി. കണ്ടാലേ അവരെ കുഴപ്പക്കാരെപ്പോലെ തോന്നിക്കും. ആദ്യമേ അവര്‍ അവരുടെ സംഘടന നടത്തിയ ചില ആക്ഷനുകള്‍ വിശദീകരിച്ചപ്പോഴേ പേടി തോന്നി. അവരുടെ സംഘടനയുടെ സമ്മേളനം നടത്താന്‍ ഒന്നരക്കോടിയുടെ ചെലവുണ്ടെന്നും അതില്‍ 50 ലക്ഷം രൂപ ഒരു വ്യവസായി തരാമെന്നേറ്റിട്ടുണ്ട്.” സാബു ജേക്കബ്ബ് പറഞ്ഞു.
ഒരു 50 ലക്ഷം രൂപ താന്‍ കൊടുക്കണമെന്നതായിരുന്നു അവരുടെ അടുത്ത ആവശ്യം. ആദ്യമേ അവരെക്കുറിച്ച് അവര്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അവര്‍ നടത്തിയ ഓപ്പറേഷന്സിനെക്കുറിച്ചെല്ലാം. കയ്യോ കാലോ നഷ്ടപ്പെടേണ്ട എന്ന് കരുതി ഞാന്‍ 50,000 രൂപ കൊടുക്കാമെന്നേറ്റു. ഉടന്‍ അവര്‍ എഴുന്നേറ്റു. വാതില്ക്കലെത്തി അവര്‍ 25 ലക്ഷം ആവശ്യപ്പെട്ടു. 50,000 രൂപ തരാമെന്ന് ഞാന്‍ പറഞ്ഞു. പിന്നെ അവര്‍ അഞ്ച് ലക്ഷം നല്കാന് ആവശ്യപ്പെട്ടു. അതും തരില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ കണ്ടോളാം എന്ന രീതിയില്‍ ഭീഷണിയായി”- സാബു ജേക്കബ് വിശദീകരിച്ചു.
പിന്നീട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മലിനീകരണപ്രശ്നങ്ങള്‍ ഉയര്‍ത്തി ചിലര്‍ ഫാക്ടറിക്കെതിരെ സമഹം തുടങ്ങി. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും സാബു വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: