ലണ്ടന്‍: ഏഴാം സീഡ് മത്തേവു ബെറെറ്റിനി വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ പതിനാലാം സീഡായ ഹ്യൂബര്‍ട്ട് ഹര്‍കാസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-3, 6-0, 6-7, 6-4. വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ തരാമാണ് ബെറെറ്റിനി. ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും പത്താം സീഡ്് ഡെനിസ് ഷാപോലോവും തമ്മിലുള്ള സെമിഫൈനലിലെ വിജയിയെയാണ് ബെറെറ്റിനി ഫൈനലില്‍ നേരിടുക.
വനിതാ സിംഗിള്‍സ് കീരിടത്തിനായുള്ള കലാശപ്പോരില്‍ ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടി ഇന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന പ്ലിസ്ക്കോവയെ നേരിടം. ഇതാദ്യമായാണ് കരോളിനയും ബാര്‍ട്ടിയും വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത്. രണ്ടാം സീഡായ ആര്യന സബലങ്കയെ ശക്തമായ പോരാട്ടത്തില്‍ അട്ടിമറിച്ചാണ് ചെക്ക് താരമായ കരോളിന ഫൈനലില്‍ കടന്നത്്്. സ്കോര്‍: 5-7, 6-4, 6-4. ആദ്യ സെറ്റ് നഷ്ടമായ കരോളിന തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ പിടിച്ചെടുത്താണ് ഫൈനലില്‍ കടന്നത്.
ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് കരോളിന ഫൈനലിനിറങ്ങുന്നത്. 2016 ല്‍ യുഎസ്് ഓപ്പണില്‍ കരോളിന റണ്ണര്‍ അപ്പായി. ഫൈനലില്‍ എയ്ഞ്ചലിക് കെര്ബറോട്് തോറ്റു. ഓസ്്ട്രേലിയന്‍ താരമായ ആഷ്ലി ബാര്‍ട്ടി മുന്‍ ലോക ഒന്നാം നമ്പര്‍ എയ്ഞ്ചലിക് കെര്‍ബറെ അനായാസം മറികടന്നാണ് ഫൈനലിലെത്തിയത്.് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒന്നാം സീഡായ ബാര്‍ട്ടി വിജയിച്ചത്. സ്കോര്‍: 6-3, 7-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: