ജക്കാര്‍ത്ത: ജനപ്രിയ ഷൂട്ടര്‍ ഗെയിം ഫോര്‍ട്ട്നൈറ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്തോനേഷ്യയിലെ ടൂറിസം, ക്രിയേറ്റീവ് ഇക്കണോമി മന്ത്രി സാന്‍ഡിയാഗ യുനോ. ഗെയിമില്‍ ഉപയോക്താവ് സൃഷ്ടിച്ച മാപ്പ് ഇസ്ലാമിന്റെ പവിത്ര ഇടമായ കഅബയെ നശിപ്പിക്കാന്‍ കളിക്കാരെ അനുവദിക്കുന്നുവെന്ന് ആരോപിച്ചാണ് ഇത്.
2019 ല്‍ പോസ്റ്റുചെയ്ത ഒരു യുട്യൂബ് വീഡിയോപ്രകാരം ഒരു കളിക്കാരന് ഗെയിമില്‍ കഅബയുടെ പകര്‍പ്പ് തകര്‍ക്കുന്നതിന് സാധിക്കത്ത തരത്തില്‍ എത്തിയിരുന്നു. അദ്ദേഹം അത് ഒരു തരത്തിലും നശിപ്പിക്കുന്നില്ലെങ്കിലും ഇക്കാര്യം ഇസ്ലാമിക ലോകത്ത് അസംതൃപ്തി ഉളവാക്കിയിരുന്നു. ഇതിനു പിന്നാലെ ഈജിപ്തിലെ കെയ്റോ ആസ്ഥാനമായുള്ള അല്‍-അസര്‍ സര്‍വകലാശാല കഴിഞ്ഞ മാസം ഫോര്‍ട്ട്നൈറ്റിനെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു.
ഗെയിമില്‍, പുതിയ ആയുധങ്ങള്‍ നേടുന്നതിനും അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നതിനും നശിപ്പിക്കപ്പെടേണ്ടതില് കഅബയുമുണ്ടെന്നും ഉള്ളടക്കം സൃഷ്ടിച്ച കുറ്റവാളികളെ കണ്ടെത്തി നടപടിയെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചതായി ഇന്തോനേഷ്യന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ജോണി പ്ലേറ്റും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: