ആലപ്പുഴ: ജില്ലയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സ്വകാര്യ ആര്‍ഒ പ്ലാന്റുകള്‍ക്കൊന്നും ലൈസന്‍സില്ല. ആലപ്പുഴ നഗരത്തിലെ 64 എണ്ണം അടക്കം 600 വെള്ളം വില്പനകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ജില്ലയിലെ ശുദ്ധജലക്ഷാമം രൂക്ഷമായതാണ് സ്വകാര്യ ആര്‍ഒ പ്ലാന്റുകള്‍ വ്യാപകമായത്. ഇവയ്ക്കൊന്നിനും ലൈസന്‍സില്ല എന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്.
ഐഎസ്ഐ നിലവാരമുള്ള കുപ്പിവെള്ള യൂണീറ്റുകള്‍ക്ക് മാത്രമേ ലൈസന്‍സ് ലഭിക്കൂ, കുടിവെള്ളമെന്നോ ശുദ്ധജലമെന്നോ പറഞ്ഞ് വെള്ളം വില്ക്കാന് നിയമപരമായി സ്വകാര്യ ആര്‍ഒ യൂണീറ്റുകള്‍ക്ക് അനുവാദമില്ല. ആലപ്പുഴ നഗരത്തിലും പരിസരങ്ങളിലും ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ പരിശോധിച്ച ആര് പ്ലാന്റുകളിലെ സാംപിളുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടിയ അളവില്‍ കണ്ടെത്തിയിരുന്നു
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലെ വിവിധ വെള്ളംവില്പനകേന്ദ്രങ്ങളില് പരിശോധന നടത്തി സ്വകാര്യ ആര്‍ഒ പ്ലാന്റുകള്‍ വെള്ളം ശേഖരിക്കുന്ന കുഴല്കിണറുകഴില് സെപ്റ്റിക്ടാങ്ക് മാലിന്യം കലരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കുഴല്‍കിണറുകള്‍ ഉപയോഗിക്കുന്ന ഏഴ് ആര്‍ഒ പ്ലാന്റുകള്‍ വെള്ളം എടുക്കുന്നതിന് ഭൂജലവകുപ്പിന്റെ അനുമതിമാത്രമാണ് തേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: