മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ തിങ്കഴാഴ്ച മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആരംഭദിവസം തന്നെ 12 ബിജെപി എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് 12 ബിജെപി എംഎല്‍എമാരെ സസ്പെന്റ് ചെയ്ത നടപടിയെച്ചൊല്ലി മഹാവികാസ്അഘാദിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള അസ്വാരസ്യം വര്‍ധിച്ചതായി പറയുന്നു.
എംഎല്‍എമാര്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ എന്‍സിപി നേതാവ് നവാബ് മാലിക് ട്വിറ്ററില്‍ പങ്കുവെച്ച സംഭവവും വിവാദമായിരിക്കുകയാണ്. ഇതേക്കുറിച്ച് ശിവസേനയിലും കോണ്‍ഗ്രസിലും ഭിന്നാഭിപ്രായമുണ്ട്.
സ്പീക്കറുടെ ചേംബറില്‍ പ്രിസൈഗ് ഓഫീസറായ ഭാസ്കര്‍ ജാദവിനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം വ്യാജമാണെന്ന് ബിജെപി പറയുന്നു. എംഎല്‍എമാര്‍ മറാത്ത ക്വാട്ടപ്രശ്നവും ഒബിസി സംവരണവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി നിയമസഭയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ബിജെപി വിശദീകരിക്കുന്നു. പാര്‍ലമെന്ററി കാര്യ മന്ത്രി അനില്‍ പരബ് ആണ് 12 ബിജെപി എംഎല്‍എമാരെ സസ്പെന്റ് ചെയ്യാനുള്ള പ്രമേയം പാസാക്കിയത്.
പ്രതിപക്ഷനേതാവ് ബിജെപി എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങള്‍ തള്ളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. പ്രതിപക്ഷ ബെഞ്ചിലുള്ളവരുടെ എണ്ണം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കമാണിതെന്നും ഫഡ്നാവിസ് പറഞ്ഞു. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിയമസഭയിലെ ബിജെപിയുടെ ശക്തി കുറയ്ക്കാന്‍ ഈ സസ്പെന്ഷന് കാരണമാകുമെന്നും ഫഡ്നാവിസ് ആരോപിക്കുന്നു.
സ്പീക്കര്‍ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടെ മഹാവികാസ് അഘാദിയിലെ ഘടകകക്ഷികളായ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുര്‍ച്ഛിക്കുകയാണ്. 12 ബിജെപി എംഎല്‍എമാരെ സസ്പെന്റ് ചെയ്ത നടപടിയും ഈ അസ്വാരസ്യം വര്‍ധിപ്പിച്ചതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: