ന്യൂദല്‍ഹി: മൂന്നാം തരംഗമുണ്ടായാല്‍ ഗ്രാമങ്ങളില്‍ കോവിഡ് മാനേജ് ചെയ്യുന്നത് സുഗമമാക്കാന്‍ രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) എത്തുന്നു. ഈ സന്നദ്ധ സംഘത്തില്‍ പ്രധാനമായും വനിതകളെയാണ് ഉള്‍പ്പെടുത്തുക.
‘മാത്ര ശക്തി എന്നറിയപ്പെടുന്ന സംഘത്തിലെ സ്ത്രീകളെ ഗ്രാമതലത്തില്‍ കോവിഡ് മാനേജ് ചെയ്യേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്കും. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് മാനസികമായും ശാരീരികമായും സഹായമെത്തിക്കാന്‍ ഗ്രാമതലങ്ങളിലുള്ള ഡോക്ടര്‍മാരെ സജ്ജമാക്കും,’- ഒരു പ്രമുഖ ആര്‍എസ്എസ് ഭാരവാഹി പറയുന്നു.
ജൂലായ് അവസാനത്തോടെ ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാകും. ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയാണ് ആര്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിവരുന്നത്.
‘എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടായാല്‍ ഗ്രാമവാസികള്‍ക്ക് ആര്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകരെ സമീപിക്കാം. എന്തു സാഹചര്യം കൈകാര്യം ചെയ്യാനും ഇവരെ സജ്ജമാക്കിയിട്ടുണ്ട്. ആയുര്‍വ്വേദരീതികളും ഇവരെ പഠിപ്പിക്കുന്നുണ്ട്.,’ ആര്‍എസ്എസ് ഭാരവാഹി പറയുന്നു.
രോഗത്തിന്റെ ആദ്യഘട്ടത്തില്‍ നല്‍കേണ്ട കോവിഡ് ചികിത്സാ പ്രൊട്ടോക്കോളില്‍ വലിയ സങ്കീര്‍ണ്ണതകളോ നിരവധി മരുന്നുകളുടെ ഉപയോഗമോ ഒന്നും ആവശ്യമില്ല. രോഗിക്ക് ഓക്സിജന്‍ നല്‍കാനും ഇവരെ പഠിപ്പിക്കും. ഇത്തരം സന്നദ്ധസേവകരെ രോഗികള്‍ക്ക് അടിയന്തിരഘട്ടത്തില്‍ സമീപിക്കാം.
പുതിയ കോവിഡ് സന്നദ്ധപ്രവര്‍ത്തകരെ തയ്യാറാക്കാന്‍ സേവാഭാരതി, ആരോഗ്യഭാരതി, വനസ്ഥലി ആശ്രമം എന്നീ ആര്‍എസ്എസ് സംഘടനകളെയും സജ്ജമാക്കുന്നുണ്ട്. ഓരോ ഗ്രാമത്തിലും കുറഞ്ഞത് ഏഴും കൂടിയത് 11ഉം പ്രവര്‍ത്തകരുണ്ടായിരിക്കും. കുടുംബാംഗങ്ങള്‍ക്ക് ശാരീരകവും മാനസികവുമായ പിന്തുണ നല്‍കാനും ഈ സന്നദ്ധപ്രവര്‍ത്തകര്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: