ആലപ്പുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഔദ്യോഗിക ചര്‍യ്‌ക്കിടെ ഐഎന്‍എലുകാരനായ മന്ത്രിയെ പാര്‍ട്ടിക്കാര്‍ തൊപ്പി അണിയിച്ചത് വിവാദമായി. ജില്ലയില്‍ ഔദ്യോഗിക പരിപാടികള്‍ക്ക് മാത്രമായി എത്തിയ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഉപഹാരമായി തൊപ്പി അണിയിച്ചത്. തുറമുഖ വകുപ്പ് ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് പോര്‍ട്ട് ഓഫിസില്‍ കയറി ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ കായംകുളം മന്ത്രിക്ക് തൊപ്പി അണിയിച്ചത്.
ഇത് ചട്ടപ്രകാരം നിയമലംഘനമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഉദ്യോഗസ്ഥരുമായുള്ള ഔദ്യോഗിക ചര്‍ച്ചയ്‌ക്കിടെ പാര്‍ട്ടി നേതാക്കളെ ഓഫീസില്‍ പ്രവേശിപ്പിച്ചതും, തൊപ്പി അണിയിച്ചുള്ള സ്വീകരണത്തിന് തയ്യാറായതും മന്ത്രിയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥര്‍ക്കിടയിലും മന്ത്രിയുടെയും പാര്‍ട്ടിക്കാരുടെയും നിലപാടില്‍ പ്രതിഷേധം ശക്തമാണ്.
എന്നാല്‍ തൊപ്പി അണിയിക്കുന്നത് ഷാള്‍ അണിയിക്കുന്നത് പോലെ കണ്ടാല്‍ മതിയെന്നാണ് മന്ത്രിയെ അനുകൂലിക്കുന്നവരുടെ നിലപാട്. പാര്‍ട്ടി സ്ഥാപകന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് തൊപ്പി ധരിക്കാറുണ്ടായിരുന്നു. അത് മാതൃകയാക്കി ഐഎന്‍എല്‍ നേതാക്കള്‍ തൊപ്പി അണിയാറുണ്ടെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: