പാലക്കാട്: ആത്മീയ ചികിത്സയുടെ മറവില്‍ സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച ഇസ്ലാംമത പണ്ഡിതന് അറസ്റ്റില്‍. കറുകപൂത്തുര് ഓടംപുള്ളി സെയ്ത് ഹസ്സന് തങ്ങള്‍ (34)ആണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാന്‍ തന്നെ കാണാനെത്തിയ യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരിഭ്രമിച്ച് വാതില്‍ തുറന്ന് പുറത്തേക്കോടിയ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
ദാമ്പത്യ പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവക്ക് സെയ്ത് ഹസ്സന് തങ്ങള്‍ മന്ത്രവാദവും മരുന്നും നല്‍കുമായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു. കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റക്ക് ഒരു മുറിയിലിരുത്തി ചികിത്സിക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇയാളെക്കുറിച്ച് മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ആരും പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല.
കഴിഞ്ഞ ദിവസം കുടുംബ പ്രശ്നം തീര്‍ക്കാനായി മൂന്നാം തവണ തന്നെ കാണാനെത്തിയ ചാലിശ്ശേരി സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായരുന്നു. വാതില്‍ തുറന്ന് പുറത്തേക്കോടിയ യുവതി കൂടെയുണ്ടായിരുന്നവരോട് ഒന്നും പറയാതെ വീട്ടിലേക്ക് പോന്നു. പിന്നീട് വിഷയത്തെക്കുറിച്ച് കേട്ടറിഞ്ഞ പോലീസ് വീട്ടമ്മയുടെ അടുത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് കേസെടുക്കുകയായിരുന്നു.
ആത്മീയ ചികിത്സയുടെ പേരില്‍ വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമ ശ്രമം, മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ ചാലിശേരി പോലീസ് കേസെടുത്തു. കറുകപുത്തൂര്‍ പള്ളിപ്പടിയിലുള്ള ഇയാളുടെ വീടിനോടു ചേര്‍ന്ന ചികിത്സാ മുറിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പെടെയുള്ള കണ്ടെടുത്തു.
ദേശീയ മനുഷ്യാവകാശ കമ്മീഷന് മെമ്പര്‍ എന്നെഴുതിയ ബോര്‍ഡുള്ള വാഹനത്തിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. ഈ വാഹനവും പോലീസ് പിടിച്ചെടുത്ത് ബോര്‍ഡ് അഴിപ്പിച്ചു. 10 വര്‍ഷം മുമ്പ് ചങ്ങരംകുളം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: