കൊച്ചി: ബിജെപി സംസ്ഥാന സമിതി അംഗവും എറണാകുളം മുൻ ജില്ലാ പ്രസിഡൻ്റുമായ ഏലൂർ സൗത്ത് രാം കൃപയിൽ എൻ.കെ.മോഹൻദാസ് (70) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. രാത്രി ഒരു മണിയോടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
2016ൽ നിയമസഭാ സ്ഥാനാർത്ഥിയായി എറണാകുളം മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് , രാഷ്ട്രീയ സ്വയം സേവക് സംഘം വിസ്താരക്, താലൂക്ക് സംഘചാലക്, ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ വർക്കിംഗ് പ്രസിഡൻ്റ് തുടങ്ങിയ ഒട്ടേറെ ചുമതലകൾ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. എച്ച് ഐ എൽ റിട്ട. ജീവനക്കാരനുമാണ്.
രാവിലെ 11ന്ഏലൂർ ബിഎംഎസ് ഓഫീസിൽ പൊതുദർശനം വൈകീട്ട് 5ന് കളമശേരി ശ്മശാനത്തിൽ സംസ്കാരം. പ്രമുഖ രാഷ്ട്രീയ സാംസ്ക്കാരിക ട്രേഡ് യൂണിയൻ നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.
ഭാര്യ: സരസ കുമാരി , മക്കൾ: കൃഷ്ണ കാന്ത് (ബാലു ) (എച്ച്.ഐ.എൽ) മഞ്ജു ശ്രീകുമാർ, മരുമക്കൾ: ശ്രീകുമാർ ,ലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: