കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നിറങ്ങിയ സ്വര്‍ണ്ണക്കടത്തുകാരനായ സുഹൃത്തില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ വേണ്ടി അര്ജുന് ആയങ്കി ഡ്രൈവ് ചെയ്തെത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി പൊലീസ്. കണ്ണൂര്‍ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളെജിന് എതിര്‍വശത്തെ കുന്നിന്മുകളിലാണ് ഈ പ്രദേശം. പരിയാരം മെഡിക്കല്‍ കോളെജ് പൊലീസാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.
ഈ കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചു മാറ്റിയ നിലയിലാണ്. അര്ജുന് ആയങ്കി ഒളിവിലാണ്. ഈ ചുവന്ന സ്വിഫ്റ്റ് കാറിന്റെ ഉടമ സിപിഎം നേതാവ് സജേഷാണ്. അദ്ദേഹം കാര്‍ വാങ്ങിയ ശേഷം അര്ജുന് ആയങ്കിക്ക് സ്വര്‍ണ്ണക്കടത്തിനായി നല്‍കുകയായിരുന്നു. ഇതിന്റെ പേരില്‍ സജേഷിനെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.
പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഈ കാര്‍ സജേഷിന്റെ സ്വിഫ്റ്റ് കാര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാറിന്റെ ഷാസി നമ്പര്‍ സജേഷിന്റെ കാറിന്റേതാണെന്ന് സ്ഥിരീകരിച്ചു. വൈകാതെ കസ്റ്റംസ് സംഘമെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും.
മൂന്ന് ദിവസം മുന്‍പ് അഴീക്കല്‍ പോര്‍ട്ടിന് സമീപം ഈ കാര്‍ കണ്ടെത്തിയരുന്നു. പൊലീസ് എത്തുമ്പോഴേക്കും ഈ കാര്‍ അപ്രത്യക്ഷമായി. അര്ജുന് ആയങ്കിയുടെ കൂട്ടാളികള്‍ തന്നെ കാര്‍ മാറ്റിയതാകാമെന്നാണ് പൊലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: