കോട്ടയം: ഹിന്ദുഐക്യവേദി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുറിച്ചി പഞ്ചായത്തില്‍ ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജില്ലയിലാകെ 5000 നോട്ടുബുക്കുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മഹിളാഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ഉദ്ഘാടനം ചെയ്തു.
ഹിന്ദുഐക്യവേദി താലൂക്ക് ഖജാന്‍ജി പി.ആര്. ശശികുമാര്‍, മഹിളാ ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ലേഖ എസ്. നായര്‍, പഞ്ചായത്ത് സെക്രട്ടറി വിനോദ്, വൈസ് പ്രസിഡന്റ് ആശ, ഇളംകാവ് ദേവസ്വം പ്രസിഡന്റ് രാജ്മോഹന്‍, ഹരി കെ. നായര്‍, ഉദയകുമാര്‍, ശ്യാം കുമാര്‍, ഷൈലജ സോമന്, ആര്യ, എന്നിവര്‍ പങ്കെടുത്തു. പനച്ചിക്കാട് പഞ്ചായത്തിലും പഠനോപകരണ വിതരണം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: