ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിനേഷന് നയം വലിയ ജയം കാണുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ നയത്തിന്റെ ആദ്യദിനത്തില്‍ 88 ലക്ഷത്തിലധികം വാക്സിനേഷന് നടന്നെങ്കില്‍ രണ്ടാം ദിനത്തില്‍ വാക്സിനേഷന് വിധേയമായത് 53 ലക്ഷത്തിലധം പേരാണ്. കോവിന്‍ പോര്‍ട്ടലില്‍ രാത്രി 11.59 വരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ജൂണ്‍ 22 ന് ഇന്ത്യയില്‍ 53,86,951 പേര്‍ക്ക് വാക്സിന് നല്കി.
ഇതില്‍ 47,55,674 പേര്‍ക്ക് ആദ്യ ഡോസും 6,31,277 പേര്‍ക്ക് രണ്ടാം ഡോസും നല്കി. വാക്സിന് ലഭിച്ച പുരുഷന്മാരുടെ എണ്ണം 28,55,609 ഉം സ്ത്രീകളുടെ എണ്ണം 25,30,203 ആണ്. 88 ലക്ഷത്തിലധികം കോവിഡ് -19 വാക്സിന് നല്കി തിങ്കളാഴ്ച ഇന്ത്യ ഏറ്റവും ഉയര്‍ന്ന പ്രതിരോധ കുത്തിവയ്പ്പുകളുടെ നാഴികക്കല്ല് നേടി. വാക്സിന് ഡോസുകളില്‍ 63.7 ശതമാനം ഗ്രാമങ്ങളിലും 36 ശതമാനം നഗരപ്രദേശങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ വാക്സിന് ലഭിച്ചവരില്‍ 46 ശതമാനം സ്ത്രീകളും 53 ശതമാനം പുരുഷന്മാരുമാണ്. സ്ത്രീകള്‍ക്കിടയില്‍ വാക്സിന് സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയും അവരെ വാക്സിനേഷന് പ്രേരിപ്പിക്കുകയും വേണമെന്ന് എന്‍ടിഐ ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: