കൊല്‍ക്കൊത്ത: തൃണമൂലിന്റെ പീഡനനയത്തെ നെഞ്ചുവിരിച്ച ചെറുക്കാന്‍ സുവേന്ദു അധികാരി. അടിയന്തരമായി തില്‍ജല, ചന്ദന്‍ നഗര്‍ അക്രമങ്ങളുള്‍പ്പെടെ ക്രമസമാധാനപ്രശ്നം തീര്‍ക്കണമെന്ന് സുവേന്ദു അധികാരി ഗവര്‍ണറെക്കണ്ട് ആവശ്യപ്പെട്ടു.
മറ്റ് 50 തൃണമൂല്‍ എംഎല്‍എമാരുടെ അകമ്പടിയോടെയാണ് സുവേന്ദു ഗവര്‍ണറെ കണ്ടത്. ഇതോടൊപ്പം ബിജെപിയില്‍ നിന്നുള്ളവരെ പല പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും തൃണമൂലിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടയണമെന്നും ഇക്കാര്യത്തില്‍ കൂറുമാറ്റനിരോധനം ബിജെപിയ്ക്ക് ബാധകമാക്കണമെന്നും സുവേന്ദു അധികാരി ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇനി ബിജെപി വിട്ടുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
രാജ്യത്തെ മറ്റുഭാഗങ്ങളിലേതുപോലെ ബംഗാളിലും കൂറുമാറ്റനിരോധനം കര്‍ശനമായി പാലിക്കുമെന്ന് ഗവര്‍ണര്‍ സുവേന്ദു അധികാരിയ്ക്ക് ഉറപ്പുനല്‍കി. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ് തൃണമൂലിലേക്ക് മടങ്ങിപ്പോയതോടെയാണ് കൂറുമാറ്റനിരോധന നിയമം കര്‍ശനമായി നടപ്പിലാക്കാനുള്ള നീക്കത്തിലേക്ക് ബിജെപി തിരിഞ്ഞത്. ഇനിയും ബിജെപി ക്യാമ്പില്‍ നിന്നും തൃണമൂലിലേക്ക് പോകാനുള്ള പ്രലോഭനത്തില്‍ നീങ്ങുന്ന എംഎല്‍എമാര്‍ക്ക് തടയിടനാണ് ഈ നീക്കം. തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് വന്ന രാജീവ് ബാനര്‍ജിയും തൃണമൂലിലേക്ക് പോകാന്‍ ശ്രമിക്കുന്നതായുള്ള അഭ്യൂഹത്തിനിടെയായിരുന്നു സുവേന്ദു അധികാരി 50 എംഎല്‍എമാരെയും കൂട്ടി ഗവര്‍ണറെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: