തളിപ്പറമ്പ് (കണ്ണൂര്‍): തളിപ്പറമ്പിലെ അന്യാധീനപ്പെട്ട വഖഫ് ഭൂമി സംരക്ഷണം ഏറ്റെടുക്കാന്‍ സിപിഎം നേതൃത്വത്തില്‍ വഖഫ് സ്വത്ത് സംരക്ഷണ സമിതി. പിന്നില്‍ ന്യൂനപക്ഷ പ്രീണനം. നേതൃത്വത്തിന്റെ നടപടി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നു. തുടര്‍ ഭരണത്തെ സഹായിച്ച ന്യൂനപക്ഷ പ്രീണനം തുടരുകയാണ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് നല്ലതെന്ന തിരിച്ചറിവോടെയാണ് സിപിഎം നീക്കമെന്നാണ് സൂചന.
സിപിഎം പ്രവര്‍ത്തകരായ മുസ്ലിം വിഭാഗത്തില്‍പ്പെട്ട പ്രാദേശിക നേതാക്കളേയും പാര്‍ട്ടി അംഗങ്ങളേയും ഭാരവാഹികളാക്കി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. തളിപ്പറമ്പ് മേഖലയില്‍ കാലങ്ങളായി വഖഫ് സ്വത്ത് സംബന്ധിച്ച് ഏറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് ന്യൂനപക്ഷ വിഭാഗങ്ങളില്‍ സംസ്ഥാന ഭരണത്തിന്റെ കൂടി പിന്‍ബലത്തില്‍ പാര്‍ട്ടി സ്വാധീനം വര്‍ദ്ധിപ്പിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ജാതി-മത ചിന്തകള്ക്കെതിരാണെന്നും മതേതരത്വമാണ് മുഖമുദ്രയെന്നും അവകാശപ്പെടുന്ന പാര്‍ട്ടി ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുളള തീരുമാനം മേഖലയിലെ ഒരു വിഭാഗം പാര്‍ട്ടി അംഗങ്ങള്‍ക്കും അണികള്‍ക്കും ഇടയില്‍ വ്യാപക ചര്‍ച്ചയ്ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി. ക്ഷേത്രങ്ങള്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകള്‍ മുഖാന്തിരം ഏറ്റെടുക്കുന്നതു പോലെ വഖഫ് ഭൂമിയും ബോര്‍ഡും പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുളള നീക്കമാണെന്ന സംശയം ഒരു വിഭാഗം മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ട്.
സിപിഎമ്മിനോട് ഏറെ അടുപ്പം കാണിക്കുന്നവരാണ് സമിതിയുടെ ഭാരവാഹികളെല്ലാം. സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഏരിയ പ്രസിഡന്റുമായ സി. അബ്ദുള്‍ കരീമിനെയാണ് തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണ സമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാര്‍ട്ടി നിയന്ത്രണത്തിലുളള ന്യൂനപക്ഷ സാംസ്കാരിക സമിതിയുടെ ജില്ലാ സെക്രട്ടറിയാണ് അബ്ദുള്‍ കരീം. സിപിഎം സഹയാത്രികനും കരുണ അംഗവുമായ കുറിയാലി സിദ്ദിഖാണ് സെക്രട്ടറി. തളിപ്പറമ്പ് മേഖലയില്‍ വഖഫ് ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ പേരില്‍ മുസ്ലീങ്ങള്‍ തന്നെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവങ്ങളുമുണ്ടായിരുന്നു. ഇവയ്ക്ക് പരിഹാരം കാണുകയെന്ന തന്ത്രപരമായ നീക്കത്തിലൂടെ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുളള മേഖലയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടി വളര്‍ത്തുകയെന്ന ഗൂഢ ലക്ഷ്യവുമുള്ളതായാണ് വിവരം.
ഭാവിയില്‍ ഇത്തരം വഖഫ് ഭൂമികള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാനത്താകമാനം മുന്നിട്ടിറങ്ങാന്‍ സിപിഎം പദ്ധതിയൊരുക്കുന്നതായി അറിയുന്നു. മലപ്പുറം ജില്ലയിലുള്‍പ്പെടെ മുസ്ലിം ലീഗിനെ തകര്‍ക്കുകയും ഇതുവഴി മുസ്ലിം ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താമെന്നുമാണ് സിപിഎം ലക്ഷ്യം. സിപിഎമ്മിന്റെ പുതിയ നീക്കം പൊതുസമൂഹത്തിലും സജീവ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: