ന്യൂദല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് 2020 ലെ ഇന്ത്യന്‍ ടീമുകളുടെയും കായികതാരങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച് തുടര്‍ച്ചയായ അവലോകനം നടന്നു വരുന്നെന്ന് കായികമന്ത്രാലയം .കായികതാരങ്ങളുടെ പ്രകടനം കൂടുതല്‍ മികച്ചതാക്കാന്‍ കോച്ചുകള്‍, ഡോക്ടര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങി അധിക സപ്പോര്‍ട്ട് സ്റ്റാഫുകളെ നിയോഗിക്കാന്‍ മന്ത്രാലയം തീരുമാനിച്ചു.
ഏതെങ്കിലും തരത്തിലുള്ള പ്രോട്ടോക്കോള്‍ ആവശ്യകത ഉണ്ടെങ്കില്‍ മാത്രമേ കായിക താരങ്ങള്‍,പരിശീലകര്‍ , സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരല്ലാതെ മറ്റേതെങ്കിലും വ്യക്തിയുടെ സന്ദര്‍ശനം അനുവദിക്കുകയുള്ളു .ഈ ക്രമീകരണത്തിന്റെ വെളിച്ചത്തില്‍, ടോക്കിയോ ഒളിമ്പിക്സിന് മന്ത്രിതല സംഘത്തെ നിയോഗിക്കിക്കേണ്ടതില്ലെന്നു തീരുമാനിച്ചു.
ടോക്കിയോയിലേക്ക് പോകുന്ന ഇന്ത്യന്‍ സംഘത്തിന് ലോജിസ്റ്റിക് പിന്തുണ നല്‍കുന്നതിനായി ഒരു ഏക ജാലക സംവിധാനമായി ടോക്കിയോയിലെ ഇന്ത്യന്‍ എംബസിയില്‍ ഒരു ഒളിമ്പിക് മിഷന് സെല്‍ സ്ഥാപിക്കും. സാധ്യമായ എല്ലാ സഹായങ്ങളും തടസ്സമില്ലാതെ നല്‍കുന്നതിന് വേണ്ടിയാണു ഇത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: