വടകര: ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാഭാരതി വിശപ്പ് മാറ്റാന്‍ തുടങ്ങിയിട്ട് പതിനൊന്നു വര്‍ഷം പിന്നിടുന്നു. വടകര ജില്ലാ ആശുപത്രിയില്‍ സേവാഭാരതി ജില്ലാ ആശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്കുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണമാണ് ഒരു ദിനം പോലും മുടങ്ങാതെ പതിനൊന്നാം വര്‍ഷത്തിലേക്കു കടക്കുന്നത്. സാമൂഹ്യ അകലം പാലിച്ചും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കോവിഡ് കാലത്തു ഭക്ഷണ വിതരണം തുടരുന്നത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാരണം ജില്ലാ ആശുപത്രി പരിസരത്തെ കടകളും ഹോട്ടലുകളും ഓരോന്നായി അടഞ്ഞതോടെ ബഹുഭൂരിപക്ഷം പേരും സേവാഭാരതിയുടെ ഭക്ഷണ വിതരണത്തെ ആണ് ആശ്രയിക്കുന്നത്.
നൂറുകണക്കിന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് സേവാഭാരതിയുടെ ഭക്ഷണ വിതരണം ആശ്വാസമാകുന്നത്. പുതുതായി ആരംഭിച്ച കോവിഡ് വാര്‍ഡിലും ഭക്ഷണ വിതരണം സേവാഭാരതി ഏറ്റെടുത്തിട്ടുണ്ട്. പതിനായിരക്കണക്കിന് സേവാ പ്രവര്‍ത്തകര്‍ കൈകോര്‍ത്ത ഈ സാമൂഹ്യ സേവാ പ്രവര്‍ത്തനത്തിനു. ഇതിനകം ലക്ഷ കണക്കിന് ആളുകളാണ് ഇതിന്ടെ ഗുണഭോക്താക്കളായി മാറിക്കൊണ്ടിരിക്കുന്നത്. ഭക്ഷണ വിതരണത്തോടൊപ്പം മരുന്നു വിതരണം, രോഗി പരിചരണം, രക്തദാനം, അണു നശീകരണം, തുടങ്ങി പെയില്‍ ആന്‍ഡ് പാലിയേറ്റിവ് മേഖലയിലേക്ക് സജ്ജമാകുകയാണ് വടകര സേവാഭാരതി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: