മലപ്പുറം: കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നു. ഇന്നലെ 15.79 ശതമാനമാണ് ടിപിആര്‍. ഇന്നലെ പോസിറ്റീവ് ആയ 1,687 പേരില്‍ 1,623 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പകര്‍ന്നത്.
രോഗത്തിന്റെ ഉറവിടമറിയാത്തവരുടെ എണ്ണം 37 ആണ്. മറ്റു രോഗബാധിതരില്‍ മൂന്നു പേര് വിദേശത്തുനിന്നും 24 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. വിദഗ്ധ ചികിത്സയ്ക്കുശേഷം ഇന്നലെ 5,087 പേര് കൂടി നെഗറ്റീവ് ആയതോടെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 2,74,328 ആയി. നിലവില്‍ 30,234 പേര് ചികിത്സയിലും 55,207 പേര് നിരീക്ഷണത്തിലുമുണ്ട്. ഇതുവരെ 7,79,118 പേര് വാക്സിന് സ്വീകരിച്ചു. 6,37,634 പേര്‍ക്ക് ഒന്നാം ഡോസും 1,41,484 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഭാഗികമായെങ്കിലും അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്നു പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: