റോഷന് ബഷീര്‍ നായകനായെത്തുന്ന വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ദൃശ്യം എന്ന ചിത്രത്തിനു ശേഷം റോഷന്റെ അടുത്ത പ്രധാന റിലീസ് ചിത്രം ആണ് വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്. ബിജോയ് പി. ഐ. തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അത്യന്തം സ്റ്റൈലൈസ്ഡ് ആയിട്ടുള്ള ഗെറ്റപ്പില്‍ വിന്‍സെന്റ് എന്ന ടൈറ്റില്‍ റോള്‍ ആണ് റോഷന് അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖില്‍ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണന് പശ്ചാത്തല സംഗീതവും കിരണ്‍ വിജയ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. വാണിമഹല് ക്രിയേഷന്‍സ് ആണ് നിര്‍മാണം. റിവ… ത്രില്ലര്‍ ജോണറില്‍ ഒരുക്കിയ ഈ കഥയില്‍ വിന്‍സെന്റ് എന്ന ഹിറ്റ്മാന് തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു യാത്രാവേളയില്‍ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്സി ഡ്രൈവറുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.
വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോര്‍ത്തിണക്കിയ വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് എന്ന ചിത്രം മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നു. നവാഗതനായ റിയാസ് അബ്ദുല്‍ റഹിം ടാക്സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നു. കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് ‘ ജൂണ്‍ അവസാനവാരം പ്രമുഖ ഒടിടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: