കൊച്ചി: ലക്ഷദ്വീപില്‍ മതമൗലിക വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാന്‍ സാധിക്കാത്തത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. 11 വര്‍ഷമായി അഡ്മിനിസ്‌ട്രേറ്ററുടെ മുറിയിലെ മൂലയില്‍ ഒളിപ്പിച്ച നിലയിലാണ് പ്രതിമ. ഇതിനെതിരേ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധത്തെ മറികടക്കാന്‍ ലക്ഷദ്വീപില്‍ നിന്നുള്ള സിനിമ പ്രവര്‍ത്തകയും വ്യാജപ്രചാരണത്തിനായി ടൂള്‍ കിറ്റ് തയാറാക്കുകയും ചെയ്ത ഐഷ സുല്‍ത്താന ചെയ്ത ഒരു വിഡ്ഢിത്തരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രോളിനു വഴിവച്ചിരിക്കുന്നത്.
ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമ ഉണ്ടെന്ന് തെളിയിക്കാനായി ഐഷ സുല്‍ത്താന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ ഇടുകയും ‘ഇത് എന്താണെന്ന് ചിലര്‍ക്ക് മനസിലാവുന്നുണ്ടല്ലോ അല്ലേ?’ എന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍, ഈ ചിത്രം കൊച്ചിയിലെ ബിടിഎച്ച് സ്‌ക്വയറില്‍ നിന്നുള്ളതായിരുന്നു.
എന്നാല്‍ നിമിഷ നേരം കൊണ്ട് നൂറു കണക്കിന് കമന്റുകള്‍ ആണ് ട്രോളുകളായി ഐഷ സുല്‍ത്താനയ്‌ക്ക് നേരെ വന്നത്. അതിന്റെ കാരണം, ഐഷ സുല്‍ത്താന നിന്നിരുന്ന ഗാന്ധി പ്രതിമ കേരളത്തിലെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ മുന്നിലായിരുന്നു എന്നതാണ്. ‘ഫോട്ടോ എടുത്തപ്പോള്‍ KSEB എന്ന ബോര്‍ഡ് ക്രോപ് ചെയ്യാന്‍ മറന്നോ’ എന്നും ‘ചേച്ചിക്ക് ഇതിനായി കേരളത്തിലേക്ക് വരേണ്ടി വന്നല്ലോ’ എന്നും ട്രോളുകള്‍ പ്രവഹിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: