ഗോജ്ര : രണ്ട് മുസ്ലീം ചെറുപ്പക്കാരുടെ പീഡനത്തില്‍ നിന്ന് തന്റെ സഹോദരിയെ രക്ഷിയ്‌ക്കാന്‍ ശ്രമിച്ച ക്രിസ്ത്യന്‍ യുവാവിനെ മുസ്ലീം അക്രമികള്‍ മൃഗീയമായി കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഗോജ്ര പട്ടണത്തിലെ ആരിഫ് മാസിഹ് (32) എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പാല് വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരിഫിന്റെ സഹോദരി രെഹാന ബീബിയെ മുഹമ്മദ് താരീഖും മുഹമ്മദ് മജീദും പിന്തുടർന്ന് ഉപദ്രവിച്ചിരുന്നു. അവരില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി വീട്ടിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്നെത്തിയ ചെറുപ്പക്കാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നതോടെ ആരിഫുമായി സംഘട്ടനമുണ്ടായി. തുടർന്ന് അക്രമികള്‍ ബലം പ്രയോഗിച്ച് രെഹാനയെ തെരുവിലേക്ക് വലിച്ചിഴയ്‌ക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി അപമാനിയ്‌ക്കുകയും ചെയ്തു.
ജില്ല പോലീസ് മേധാവിയായ ഉമര്‍ ഫറൂക്കിയുടെ ഉപദേശം അനുസരിച്ച് അന്നേ ദിവസം തന്നെ ആരിഫ് പരാതി നല്‍കിയെങ്കിലും പോലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. അന്നു മുതല്‍ കേസ് പിന്‍വലിയ്‌ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പ്രതികള്‍ ആരിഫിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. മെയ് 23 ന് രണ്ട് പ്രതികളും ആരിഫിന്റെ വീട്ടിലേക്ക് കടന്നു ചെന്ന് അയാളെ ആക്രമിക്കുകയുണ്ടായി എന്ന് ദൃക്സാക്ഷി മൊഴികള്‍ പറയുന്നു. അവര്‍ ആരിഫിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിയ്‌ക്കുകയും ഉള്ളില്‍ വിഷം കയറ്റുകയും, പിന്നീട് തെരുവില്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ ആരിഫ് മരണപ്പെടുകയാണ് ഉണ്ടായത്.
പോലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും ഭാഗത്തു നിന്ന് പ്രതികള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ആരിഫിന്റെ കുടുംബം തിരക്കേറിയ റോഡില്‍ മൃതദേഹം പ്രദര്‍ശിപ്പിക്കുകയും, നീതി ലഭ്യമാക്കാന്‍ പൊതുജനങ്ങളുടെ പിന്തുണ തേടുകയും ചെയ്തു. തരീഖാബാദ് പ്രദേശത്തെ ഛാക് ഗ്രാമ നിവാസിയായ സലീം മസീഹിന്റെ പുത്രനാണ് കൊല്ലപ്പെട്ട ആരിഫ് മസീഹ്.
അഖ്ലിയത്-ഇ-തഹഫുസ് പാര്‍ട്ടിയുടെ പ്രസിഡന്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബാബ ഇന്തിസാർ ഗില്‍ സംഭവത്തെ അപലപിയ്‌ക്കുകയും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.”ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണ പൗരന്മാരായി അംഗീകരിച്ച് അവരുടെ അവകാശങ്ങള്‍ സംരക്ഷിയ്‌ക്കുകയും, കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിയ്‌ക്കുകയും വേണം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം സംഭവങ്ങള്‍ ഈ രാജ്യത്ത് പുതിയതല്ല. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിയ്‌ക്കുന്നില്ല” അദ്ദേഹം പറഞ്ഞു.
മുസ്ലീം രാഷ്‌ട്രങ്ങളിലെ മതപീഢനത്തില്‍ പൊറുതി മുട്ടി ഭാരതത്തിലേക്ക് അഭയാര്‍ഥികളായി എത്തുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം കൊടുക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരംഭം കുറിച്ചിരുന്നു. അതിനെതിരെ ഇപ്പോള്‍ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിയ്‌ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: