ബംഗളൂരു: കേരളത്തിലെ ക്ഷീര കര്‍കര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി കര്‍ണാടകയിലെ ഫാക്ടറികള്‍. കേരളത്തില്‍ നിന്ന് എത്ര ടാങ്കര്‍ പശുവില്‍ പാല് എത്തിയാലും തങ്ങളുടെ ഫാക്ടറികളില്‍ പൊടിയാക്കാനുള്ള സൗകര്യം ഉണ്ടെന്ന് കര്‍ണാടക മില്‍മയെ അറിയിച്ചു. ഇതേടെ മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകരില്‍നിന്ന് കൂടുതല്‍ പാല് സംഭരിക്കാന്‍ മില്‍മ തീരുമാനിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വില്പന കുറഞ്ഞതിനാല്‍ സംഭരിക്കുന്ന പാലിന്റെ അളവ് 60 ശതമാനമാക്കി കുറച്ചിരുന്നു. ഇത് കേരളത്തിലെ ക്ഷീര കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയും പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. കര്‍ണാടകയുടെ പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്കാണ് അറുതി വന്നിരിക്കുന്നത്. കേരളത്തില്‍ സംഭരിച്ച് മിച്ചംവരുന്ന പാല് കര്‍ണാടകയിലെ ഫാക്ടറികളിലേക്ക് അയച്ച് പൊടിയാക്കാനാണ് മില്മതീരുമാനിച്ചിരിക്കുന്നത്. മുന്‍പ് തമിഴ്നാട്ടിലെ ഫാക്ടറികളിലേക്ക് മാത്രമാണ് പാല് അയച്ച് മില്‍മ പൊടിയാക്കിയിരുന്നത്.
മൂന്നുലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മലബാര്‍ യൂണിയനില്‍ മിച്ചംവന്നിരുന്നത്. ഇതു കര്‍ണാടകയിലെ ഫാക്ടറികളില്‍ അയച്ച് പൊടിയാക്കാനുള്ള സംവിധാനം മില്‍മ ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ എല്ലാ ഫാക്ടറികളും മില്‍മയുടെ പാല് സംഭരിച്ച് പൊടിയാക്കി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ അനുഭവിച്ച വലിയ പ്രതിസന്ധിക്കാണ് ഇതോടെ അറുതിയാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: