ന്യൂദല്‍ഹി: അഞ്ചാം തലമുറ ടെലിക്കോം സംവിധാനം ഇന്ത്യയില്‍ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് താരം ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. 5ജി അങ്ങേയറ്റം അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും ജൂഹി ഹര്‍ജിയില്‍ പറഞ്ഞു.
5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നത് കാരണം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തണം. വികിരണം അങ്ങേയറ്റം അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ട്.
സാങ്കേതിക വിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ടെന്നും ജൂഹിയുടെ വക്താവ് വ്യക്തമാക്കി. ദല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് ഹരിശങ്കറിന്റെ ബെഞ്ച് വിഷയം പരിഗണിച്ചെങ്കിലും അദേഹം കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറി. ജൂണ്‍ 2ന് ദല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: