കൊൽക്കത്ത : പശ്ചിമബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചു. കൊല്‍ക്കൊത്തയില്‍ മൂന്നു ലക്ഷം വീടുകള്‍ തകര്‍ന്നതായി മുഖ്യമന്ത്രി മമത പറഞ്ഞു. നാല് പേര് മരിച്ചു. യാസ് നിലവില്‍ ശക്തിയും വേഗതവും കുറഞ്ഞ് ചുഴലിക്കാറ്റായി റാഞ്ചി മേഖലയിലേക്കു നീങ്ങികൊണ്ടിരിക്കുകയാണെന്നും ഇത് വ്യാഴാഴ്ച രാവിലെ ന്യൂനമര്‍ദ്ദമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്.
ദുരന്തനിവാരണ സേനയും സൈന്യവും മറ്റ് സംസ്ഥാനരക്ഷാസൈനികരും ഗതാഗത, വാര്‍ത്താവിനിമയസംവിധാനങ്ങള്‍ നേരെയാക്കി അതുവഴി ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനം എത്തിക്കാനുള്ള തിരക്കിലാണ്.പശ്ചിമബംഗാളിലും ഒഡിഷയിലും ലക്ഷക്കണക്കിന് പേരെ തീരദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. കൊല്‍ക്കത്തയുടെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. നോര്‍ത്ത് 24 പര്‍ഗനാസ്, സൗത്ത് 24 പര്‍ഗനാസ്, ദിഗ, ഈസ്റ്റ് മിഡ്നാപ്പൂര്‍, നന്ദിഗ്രാം എന്നീ ജില്ലകളില്‍ വന്‍ നാശമുണ്ടായതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
തീരദേശങ്ങളില്‍ വാഹനങ്ങളും മരങ്ങളും കാറ്റിന്റെ ശക്തിയില്‍ പറന്നുപോകുന്നതായുള്ള ദൃശ്യങ്ങള്‍ വരെ പ്രചരിക്കുന്നു. നാല് മീറ്റര്‍ ഉയരത്തില്‍ വരെ കടല്‍ത്തിരകള്‍ പൊങ്ങിയിരുന്നു. തീരദേശങ്ങളിലെ വീടുകള്‍ക്ക് കേടുപറ്റി.
ഒഡീഷയിലെ തീരദേശ ജില്ലകളിൽ കനത്ത മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭദ്രക് ജില്ലയിലെ ചന്ദ്ബാലിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 288.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത് .
ഒരു കോടി ആളുകളെ ചഴലിക്കാറ്റ് ബാധിച്ചു. ഒഡീഷയിലെ ദുര്‍ഗാപൂര്‍, റൂർക്കേല വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തി. റയില്‍വേ 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: