തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ ആലോചന. ഹോം ഡെലിവറിക്ക് നിയമപരമായ തടസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മുന്‍ വര്‍ഷത്തിലേതിന് സമാനമായി ബെവ്ക്യു ആപ്പിലൂടെ ടോക്കണ്‍ നല്കി തിരക്ക് നിയന്ത്രിച്ച് ബവ്റിജസ് ഔട്ട്ലറ്റുകളും ബാറുകളും തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ മദ്യശാലകള്‍ തുറക്കണമെന്ന നിലപാടുമായി എക്സൈസ് വകുപ്പിനെ ബെവ്റിജസ് കോര്പറേഷന് സമീപിച്ചിരുന്നു. ലോക്ഡൗണ്‍ ഒരുമാസം നീണ്ടതോടെ മദ്യവരുമാനത്തില്‍ നഷ്ടം ആയിരം കോടിയില്‍ എത്തുമെന്നും കോര്പ്പറേഷന് വ്യക്തമാക്കുന്നു.
മദ്യശാലകള്‍ തുറക്കുമ്പോള്‍ മുന്‍കൂര്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താമെന്നും പിഴവുകള്‍ പരിഹരിച്ച് ബെവ്ക്യു ആപ്പ് തന്നെ ഉപയോഗിക്കാമെന്നും കോര്പ്പറേഷന് അഭിപ്രായപ്പെടുന്നു. മദ്യം ഹോം ഡെലിവറിയായി നല്‍കുന്നത് തത്കാലമില്ലെന്നു എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് വ്യക്തമാക്കിയിരുന്നു. മദ്യം ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ബവ്കോ എം ഡിയുമായി എക്സൈസ് മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: