തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കെപിസിസി സെക്രട്ടറി തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയതായി ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ധര്മജന് ബോള്‍ഗാട്ടി. ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ട്. തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് ധര്മജന് പരാതി നല്കി
നേരത്തേ, തന്നെ തോല്‍പ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണെന്ന് ധര്മജന് ആരോപിച്ചിരുന്നു. ബാലുശ്ശേരിയില്‍ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളുണ്ടായിരുന്നു. അവിടെ പോലും കോണ്‍ഗ്രസ് പിന്നിലായി പോയി. ഈ വോട്ടുകള്‍ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ച്ചയാണ്. ഇത് ചൂണ്ടിക്കാണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിട്ടുണ്ടെന്നും ധര്മജന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പണപ്പിരിവ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: