ചേര്‍ത്തല: ഭാവി ചേര്‍ത്തലയെന്ന ആശയത്തെ മുന്‍നിര്‍ത്തി മണ്ഡലത്തിന്റെ സമഗ്രവികസനത്തിനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. പ്രസാദ് ജന്മഭൂമിയോട് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം കായലോര കടലോരമേഖലകളുടെ ദുരിതത്തിനും ശാശ്വത പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടും. ഇതിനായി കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ചര്‍ച്ചകള്‍ നടത്തും.
കായലറിവുള്ള സാധാരണ ജനങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികളില്‍ നിന്നും കായല്‍ സംബന്ധമായ പഠനം നടത്തിയിട്ടുള്ള ഏജന്‍സികളില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ച് നടപ്പാക്കും.
കാര്‍ഷികവൃത്തിയേയും കര്‍ഷകരേയും പുച്ഛത്തോടെ കണ്ടിടത്തുനിന്നാണ് നമ്മുടെ ദുരിതം ആരംഭിച്ചത്. വിഷമല്ലാത്ത ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന കൃഷിയെ കൊണ്ടുവരികയെന്നുള്ളന്നാണ് ലക്ഷ്യം. കര്‍ഷകരുടെ നിലനില്പ്പിനാവശ്യമായ പിന്തുണ നല്‍കും. കഞ്ഞിക്കുഴിയുടെ ജൈവകര്‍ഷക സംസ്കൃതിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: