മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 47 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി ഒരാളെ കസ്റ്റംസ് പിടികൂടി. കണ്ണൂര്‍ നരിക്കോട് സ്വദേശി ഉമ്മര്‍കുട്ടി (41) യാണ് 967 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.
ചൊവ്വാഴ്ച രാത്രി ഷാര്‍ജയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഉമ്മര്‍ കുട്ടി. കസ്റ്റംസിന്റെ പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം 1067 ഗ്രാമുണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 967 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്.
കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ട് നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ യദുകൃഷ്ണ, ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: