തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ വകുപ്പ് വിഭജനത്തില്‍ കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കാതെ പാര്‍ട്ടി വിപ്പാക്കുന്നതില് എതിര്‍പ്പ് പ്രകടിപ്പിച്ച് കേന്ദ്ര നേതൃത്വം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗവുമായ വൃന്ദാ കാരാട്ടും ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തെ അനൗദ്യോഗികമായി എതിര്‍പ്പ് അറിയിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും പല ഘട്ടത്തിലും കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എംഎ ബേബി, പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് എന്നിവരോടാണ് നിര്‍ദ്ദേശിച്ചിരുന്നത്. വകുപ്പ് വിഭജനത്തിന്റെ തുടക്കത്തില്‍ ശൈലജയ്ക്ക് മന്ത്രിസ്ഥാനം ഏറെക്കുറേ ഉറപ്പിക്കുകയും ചെയ്തിരുന്നു.
മട്ടന്നൂര്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60,963 വോട്ട് ലഭിച്ചതൊന്നും കെകെ ശൈലജയെ തുണച്ചില്ല. അവസാന നിമിഷം പാര്‍ട്ടി വിപ്പ് സ്ഥാനം നല്കി അവരെ ഒഴിവാക്കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ. വിജയാരാഘവന്റെ ഭാര്യ ആര്. ബിന്ദുവിനും പിണറായി വിജയന്റെ മരുമകന് മുഹമ്മദ് റിയാസും വരെ ഇത്തവണത്തെ മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്.
എളമരം കരീം, പിബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി എന്നിവരും വകുപ്പ് വിഭജയോഗത്തില് പങ്കെടുത്തിരുന്നു. എം.ബി. രാജേഷാണ് നിയമസഭാ സ്പീക്കര്‍. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.പി. രാമകൃഷ്ണന്. എം.വി. ഗോവിന്ദന്, കെ.രാധാകൃഷ്ണന്, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, വി.എന്‍. വാസവന്, സജി ചെറിയാന്, വി. ശിവന്‍കുട്ടി, ഡോ.ആര്. ബിന്ദു, വീണാ ജോര്‍ജ്, വി. അബ്ദുള്‍ റഹ്മാന് തുടങ്ങിയവരാണ് മന്ത്രിസഭാംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: