ന്യൂദല്‍ഹി: കേന്ദ്ര ചുമതലകള്‍ വാങ്ങി മാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ താന്‍ ഇല്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ച് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം ഗ്രൂപ്പുകളുടെ വീഴ്ചയല്ല. തെറ്റായ വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
കേന്ദ്ര നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി ചെന്നിത്തലയെ കേരളത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പരാതികള്‍ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരുന്നു. മുല്ലപ്പള്ളിയെ മാറ്റി പകരം പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തണമെന്നും അണിക്കിടയില് നിന്നും ആവശ്യം ഉയരുന്നുണ്ട്.
എന്നാല്‍ എഐസിസിക്ക് മുന്നില്‍ എത്തുന്ന പരാതികള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ചെന്നിത്തല പറയുന്നത്. സംഘടനാപരമായ പിഴവുകള്‍ തിരുത്താനുള്ള നടപടികളെ പിന്തുണയ്ക്കുമെന്നും അദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല തന്റെ നിലപാട് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: