തൃശൂര്‍: ബംഗാള്‍ പാക്കിസ്ഥാനിലാണ്, ബംഗാളിലെ ഹിന്ദുക്കള്‍ പാക്കിസ്ഥാനികളാണ്, ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരാണ് എന്നൊക്കെയുള്ള ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുടെ പ്രഖ്യാപനത്തിനും ഏഷ്യാനെറ്റ് നിരന്തരമായി ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമെതിരെ നിസ്സഹകരണ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ വ്യക്തമാക്കി.
കേരളത്തിലെ ഹിന്ദു സംഘടനകള്‍ സംസ്ഥാന വ്യാപകമായി നടത്തിയ ജനകീയ പ്രതിഷേധ പരിപാടി സ്വഭവനത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍. ഹിന്ദുക്കള്‍ കൊല്ലപ്പെടേണ്ടവരോ എന്ന ചോദ്യം എഴുതിയ പ്ലക്കാര്‍ഡുകളുമായി കേരളത്തിലെ പതിനായിരക്കണക്കിന് വീടുകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. മതം നോക്കാതെ ദേശവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കും ഏകപക്ഷീയമായ മത ലഹളകള്‍ക്കുമെതിരെ പ്രതികരിക്കാന്‍ കടപ്പെട്ടവരാണ് മാധ്യമങ്ങള്‍.
പക്ഷേ ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപെട്ട ഹിന്ദുക്കളില്‍ വലിയൊരു വിഭാഗത്തെ ഏകപക്ഷീയമായി മതമൗലികവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തുകയും പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി കൊല്ലുകയും ചെയ്തു.അനവധി വീടുകള്‍ തകര്‍ത്തു, കൊള്ളയടിച്ചു. ലക്ഷക്കണക്കിനാളുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഏഷ്യാനെറ്റ് ചാനലിന്റെ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ബംഗാളില്‍ ആക്രമണത്തിനിരയാകുന്നവര്‍ അതിനര്‍ഹരാണ് എന്നാണ് ലഭിച്ച മറുപടി, ബംഗാള്‍ പാക്കിസ്ഥാനിലാണെന്നും നിര്‍ദാക്ഷിണ്യം പറയുകയുണ്ടായി. ഏഷ്യാനെറ്റിന്റെ ഈ ദേശവിരോധത്തിനും, ഹിന്ദു ദ്രോഹത്തിനുമെതിരെ പരിപൂര്‍ണ്ണമായ നിസ്സഹകരണ പ്രക്ഷോഭവുമായി ഹൈന്ദവ സംഘടനകള്‍ മുന്നോട്ടു പോകുമെന്ന്് ശശികല ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: