ആലപ്പുഴ: ആര്‍എസ്എസുകാര്‍ നടത്തുന്ന സത്പ്രവര്‍ത്തികള്‍ ഞാന്‍ കാണാതെ പോയി. എന്റെ ചുറ്റും മുള്ളുവേലികള്‍ ആയിരുന്നല്ലോ ഗൗരിയമ്മ തുറന്നു പറഞ്ഞു. ഒരു പതിറ്റാണ്ടു മുന്‍പ് ആലപ്പുഴയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബാലകാരുണ്യം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാല, ബാലികാസദനങ്ങളിലെ കുട്ടികളെ സംഘടിപ്പിച്ച് ഓണക്കാലത്ത് സംഘടിപ്പിക്കുന്ന പരിപാടിയാണ് ബാലകാരുണ്യം. കുട്ടികള്‍ക്ക് ഓണക്കോടിയും സമ്മാനിക്കും.
ആര്‍എസ്എസുകാര്‍ ഇത്തരത്തില്‍ കുട്ടികളെ സംരക്ഷിക്കുന്ന വിവരം തനിക്ക് അറിയില്ലായിരുന്നെന്ന് പറഞ്ഞ ഗൗരിയമ്മ വിഎച്ച്പി നടത്തുന്ന എല്ലാ സേവനപ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയും പ്രഖ്യാപിച്ചു. തന്റെ ശ്രീകൃഷ്ണഭക്തിയും, സംരക്ഷകനും, കൂട്ടുകാരനും ശ്രീകൃഷണനാണെന്ന് തുറന്നു പ്രഖ്യാപിക്കുകയും ചെയ്തത് ഈ വേദിയിലാണ്. സംഘാടകര്‍ ഗൗരിയമ്മയ്ക്ക് സമ്മാനിച്ച ശ്രീകൃഷ്ണ വിഗ്രഹം കെട്ടിപിടിച്ചായിരുന്നു അവരുടെ തുറന്നു പറച്ചില്.
മനുസ്മൃതി കത്തിക്കണമെന്ന് പ്രഖ്യാപിച്ച ഗൗരിയമ്മ പിന്നീട് ഭക്ത്യാചാര പൂര്‍വം ചേര്‍ത്തല കണ്ടമംഗലം ക്ഷേത്രത്തില്‍ നടന്ന നാരീപൂജയില്‍ പങ്കാളിയായി. അമ്പലപ്പുഴ പാല്‍പ്പായസവും, നിവേദ്യങ്ങളും അവരുടെ പ്രീയപ്പെട്ടവയായി. വൈദേശിക പ്രത്യയശാസ്ത്രങ്ങളുടെ കാപട്യം മനസിലാക്കി ഹൈന്ദവതയിലേക്കുള്ള മടക്കമായിരുന്നു അവസാന കാലത്ത് ഗൗരിയമ്മയുടെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: