തിരുവനന്തപുരം: രാജ്യവിരുദ്ധ സന്ദേശം നല്കിയ ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി. ബംഗാള്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് തിരുവനന്തപുരം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്. പ്രവീണ നടത്തിയ അങ്ങേയറ്റം മനുഷ്യത്വരഹിതവും, ദേശവിരുദ്ധവും ആയ പരാമര്‍ശത്തോട് ഏഷ്യാനെറ്റ് അധികൃതര്‍ സ്വീകരിച്ച മൃദുസമീപനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ അറിയിച്ചു.
ഏഷ്യാനെറ്റുമായി സമ്പൂര്‍ണ്ണ നിസ്സഹകരണം വേണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നതായി ശശികല ടീച്ചര്‍ പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളോടും സര്‍വ്വോപരി ഹിന്ദു സമൂഹത്തോടുമുള്ള ഏഷ്യാനെറ്റിന്റെ കാലങ്ങളായി തുടരുന്ന നീചവും , നിന്ദ്യവും ആയ മനോഭാവമാണ് പ്രസ്തുത ജീവനക്കാരിയിലൂടെ പുറത്തു വന്നത്. ജീവനക്കാരിക്കെതിരെ നടപടിയെടുത്തു എന്ന് പറഞ്ഞ് ഏഷ്യാനെറ്റ് സത്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. മാത്രമല്ല അവര്‍ ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസിന്റെ രാജ്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഈ വരുന്ന മെയ് 12 ബുധനാഴ്ച വൈകീട്ട് 6 മണിക്ക് വീടുകള്‍ കേന്ദീകരിച്ച് പ്രതിഷേധദിനമായി ആചരിക്കും. ”ഞങ്ങള്‍ ഹിന്ദുക്കള്‍ കൊല്ലപ്പടേണ്ടവരാണോ ”എന്ന ചോദ്യമാണ് പ്രതിഷേധദിനത്തില്‍ ഉയര്‍ത്തുന്നത്. അക്രമിക്കപ്പെടുന്ന ഹിന്ദുക്കള്‍ സംഘികളാണെന്നും, അവര്‍ കൊല്ലപ്പെടേണ്ടവരാണെന്നും, തന്നെയുമല്ല അവര്‍ പാകിസ്ഥാനികളുമാണെന്ന പരാമര്‍ശത്തിനെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണമെന്നും ശശികല ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: