തിരുവനന്തപുരം : കോവിഡ് മാനദണ്ഡം ലംഘിച്ച് ധ്യാനം നടത്തി സിഎസ്ഐ സഭാ വൈദികര്‍. 480 വൈദികരുടെ വാര്‍ഷിക സമ്മേളന ധ്യാനം നടത്തിയതായാണ് പരാതി ഉയരുന്നത്. ധ്യാനത്തില്‍ പങ്കെടുത്ത എണ്‍പതോളം പുരോഹിതര്‍ക്ക് കൊറോണ ബാധിക്കുകയും രണ്ട് പേര് രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. അഞ്ച് വൈദികരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാറില്‍ ധ്യാനം നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇതില്‍ പങ്കെടുത്ത 80പേര്‍ക്ക് കോവിഡ് ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. വൈദികനായ റവ. ബിജു മോന്, റവ. ഷൈന്‍ ബി. രാജ് എന്നിവരാണ് മരിച്ചത്.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 50 പേരില്‍ കൂടുതല്‍ കൂട്ടംചേരാന് പാടില്ലെന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് ധ്യാന സമ്മേളനം നടന്നത്. രണ്ട് സംഘങ്ങളായാണ് വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തത്. സിഎസ്ഐ സഭയുടെ ദക്ഷിണ മേഖലാ മഹാ ഇടവകയില്‍നിന്നുള്ള വൈദികരാണ് ധ്യാനത്തില്‍ പങ്കെടുത്തത്.
സംസ്ഥാനത്ത് ഇത്രയും നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ ധ്യാനം സംഘടിപ്പിച്ച സഭാനേതൃത്വത്തിനെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളാന്‍ വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണയുടെ രണ്ടാം തരംഗത്തെ തുടര്‍ന്ന് മധ്യകേരളം ധ്യാനം മാറ്റിവെച്ചിരുന്നെങ്കിലും ദക്ഷിണ കേരളം ധ്യാനം രഹസ്യമായി നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: