കൊല്‍ക്കത്ത : ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ വ്യാപക ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. സംസ്ഥാനത്ത് രണ്ട് ദിവസമായി നടക്കുന്ന തൃണമൂല്‍ ആക്രമണങ്ങള്‍ക്ക് കാരണം പോലീസിന്റെ നിഷ്ക്രിയത്വം ആണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന വ്യാപക ആക്രമണങ്ങളില്‍ 11 പേരാണ് കാല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന പോലീസിനോട് ഗവര്‍ണര്‍ അടിയന്തിരമായി വിശദീകരണം തേടിയെങ്കിലും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും കൊല്‍ക്കത്ത കമ്മിഷ്ണറേയും രാജ്ഭവനില്‍ വിളിച്ചു വരുത്തി ഗവര്‍ണര്‍ അതൃപ്തി അറിയിക്കുകയായിരുന്നു.
പോലീസിന്റെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണെന്നും സംസ്ഥാനത്തെ ഇത്തരം അക്രമസാഹചര്യം അപമാനമാണ്. പോലീസിന്റെ നിഷ്ക്രിയത്വം കാരണമാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇത്രയും വഷളായതെന്നും ജഗ്ദീപ് ധന്‍കര്‍ രൂക്ഷമായി വിമര്‍ശിച്ചു. രണ്ടു ദിവസമായി തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസിനു നേരേയും ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂല്‍ തകര്‍ത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.പി. നദ്ദ ഇന്ന് ബംഗാള്‍ സന്ദര്‍ശിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: