തിരുവനന്തപുരം: നിലവിലുള്ള ഏക സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം 95 മണ്ഡലങ്ങളില്‍ വോട്ടു കുറഞ്ഞപ്പോഴും ബിജെപിയുടെ രണ്ടു സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടിന് തിളക്കമേറെ. സംവരണ മണ്ഡലങ്ങളായ ചിറയന്‍കീഴ്(11508),ആറ്റിങ്ങല്‍(10660) എന്നിവിടങ്ങളില്‍ 2016 ലേതിനാക്കാള്‍ പതിനായിരത്തിലധികം വോട്ടുകള്‍ കൂടുതലായി ബിജെപിക്ക് കി്ട്ടി..
ആറ്റിങ്ങലില്‍ കഴിഞ്ഞ പ്രാവശ്യം രാജി പ്രസാദ് നേടിയ 27,602 വോട്ടുകള്‍ ബിജെപി ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീര്‍ 38,262 ആയി ഉയര്‍ത്തി. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ഏക പുതിയ മണ്ഡലമായും ആറ്റിങ്ങല്‍ മാറി. എ ബിവിപി സംസ്ഥാന സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി മോര്‍ച്ച് സംസ്ഥാന പ്രസിഡന്റ് പദവികള്‍ മത്സരിച്ചിട്ടുള്ള സുധീര്‍ ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെയും മത്സരിച്ചിട്ടുണ്ട്..
ചിറയന്‍കീഴില്‍ ബിജെപിയുടെ ഡോ വി വി വാവയക്ക് 2016 ല്‍ 19478 വോട്ടായിരുന്നു. നഗരസഭാ കൗണ്‍സിലര്‍ ആശാനാഥ് അത് 30,986 ആയി ഉയര്‍ത്തി. ശതമാനക്കണക്കെടുത്താല്‍ ബിജെപിയുടെ വോട്ട് 50 ശതമാനത്തിലധികം വര്‍ധിച്ച ഏക മണ്ഡലവും ആറ്റിങ്ങലാണ്. പാപ്പനംകോടു നഗരസഭാ വാര്‍ഡിനെ രണ്ടു തവണയായി പ്രതിനിധീകരിക്കുന്ന ആശാ നാഥ് യുവ മോര്‍ച്ച ജില്ലാ സെക്രട്ടറിയാണ്. നിയമസഭയിലെ കന്നി മത്സരം
ബിജെപിയുടെ 42 സ്ഥാനാര്‍ത്ഥികളാണ് 2016 ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടുകള്‍ നേടിയത്. അതില്‍ ആശാനാഥ്, അഡ്വ. പി സുധീര്‍ എന്നിവരെക്കൂടാതെ, സുരേഷ് ഗോഇ ശ്രീധരന് , കെ സുരേന്ദ്രന് എന്നവരാണ് ഏറെ മികവ് കാട്ടിയത്. 2016 ല്‍ തൃശ്ശൂരില്‍ ബി ഗോപാലകൃഷ്ണന് നേടിയതിനേക്കാള്‍ 15,709 വോട്ടുകള്‍ അധികമായി ഇത്തവണ സുരേഷ് ഗോപിക്ക് ലഭിച്ചു.
പാലക്കാട് ഇ ശ്രീധരനും ബിജെപിക്കു വേണ്ടി മുന്‍ തവണത്തേക്കാള്‍ പതിനായിരത്തിലധികം (10,144) കൂടുതല്‍ വോട്ടു പിടിച്ചു. ശോഭാ സുരേന്ദ്രന് നേടിയ 40076 വോട്ട് ശ്രീധരന് 50220 ആയി വര്‍ധിപ്പിച്ചു.
കോന്നി(16,098)യിലും 2016 നെ അപേക്ഷിച്ച് ബിജെപിക്ക് പതിനായിരത്തിലധികം വോട്ടു കൂടിയെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ 6975 വോട്ടുകള്‍ കുറഞ്ഞതിനാല്‍ നേട്ടം പറയാനില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: