ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെയുള്ള നീക്കവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ രൂപംകൊണ്ട വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ ചേരിതിരിവിലേക്ക് നീങ്ങുന്നു. സുധാകരനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഗീയമായാണ് സംഘടിക്കുന്നതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. ബോധപൂര്‍വമാണെങ്കിലും അല്ലെങ്കിലും സുധാകരനെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സംഘടിത മതവിഭാഗത്തില്പ്പെട്ടവരാണെന്നത് ശ്രദ്ധേയമാണ്.
ഒരു ജനപ്രതിനിധിയെ കൂടാതെ പ്രമുഖ യുവനേതാവും സുധാകരനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഡിവൈഎഫ്എ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് സുധാകരന് സീറ്റ് നിഷേധിച്ചത് മറ്റു ചിലരുമായി ചേര്‍ന്ന് ആഘോഷിച്ചതെന്ന് പറയപ്പെടുന്നു. ഇയാള്‍ നേരത്തെ സുധാകരനൊപ്പമായിരുന്നെങ്കിലും പിന്നീട് അകന്നു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും പദവികള്‍ ഒന്നും നല്‍കാതെ നേതൃത്വം ഒതുക്കിയിരുന്നു. ഇതും സുധാകരനെതിരെ തിരിയാന്‍ കാരണമായതായി സുധാകരന് അനുകൂലികള്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാതെ തൊട്ടടുത്ത മണ്ഡലമായ അമ്പലപ്പുഴയിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചത്. ഇവിടത്തെ സിപിഎം സ്ഥാനാര്‍ത്ഥിയുമായുള്ള അടുത്ത ബന്ധം മാത്രമല്ല, സുധാകരനെ അനുകൂലിക്കുന്നവരെ നിരീക്ഷിക്കുകയുമായിരുന്നു ഇയാളുടെ ദൗത്യം. തനിക്ക് സീറ്റ് നിഷേധിച്ചതോടെ ഹരിപ്പാട് കേന്ദ്രീകരിച്ച് ചിലര്‍ ആഘോഷം നടത്തിയതായും, എല്ലാ പാര്‍ട്ടികളിലെയും ചിലര്‍ പങ്കെടുത്തതായും ജി. സുധാകരന് നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഒരു ജില്ലാ സെക്രട്ടറിയേറ്റംഗമാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സുധാകരന് വെളിപ്പെടുത്തിയിരുന്നു. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ എന്ന പരാമര്‍ശവും മന്ത്രി നടത്തിയത് യുവനേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തെക്കുറിച്ചാണെന്നാണ് വിമര്‍ശനം.
സുധാകരനെതിരെ ഇപ്പോള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃത്വം നല്‍കുന്നത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സംഘടിത മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും, മറ്റ് പ്രബല ജാതി വിഭാഗങ്ങള്‍ക്കും സീറ്റ് നല്കി പ്രാതിനിധ്യം ഉറപ്പിച്ചപ്പോള്‍ നായര്‍ സമുദായത്തെ ഒഴിവാക്കി. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ തങ്ങള്‍ ജാതി, മത പരിഗണന പ്രകാരമല്ല സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതെന്ന മറുപടിയാണ് നേതൃത്വം നല്‍കിയത്. എന്നാല്‍, തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ ഇതെല്ലാം മുന്‍കൂട്ടി തയാറാക്കിയ കഥയ്ക്ക് അനുസരിച്ച് നടപ്പാക്കിയ പദ്ധതികളാണെന്ന് വെളിവാകുന്നതായി ഒരു വിഭാഗം സഖാക്കള്‍ പറയുന്നു.
സമീപ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പിടിമുറുക്കിയ സംഘടിത മതവിഭാഗവും, സമ്പന്നതാല്പ്പര്യങ്ങള് സംരക്ഷിക്കുന്നവരുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനും, താന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണെന്ന് തെളിയിക്കുന്നതിനും മുന്‍കാലങ്ങളില്‍ മറ്റു ജനവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും, തനിക്കൊപ്പം ആളെ കൂട്ടാന്‍ വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ സ്വയംകുഴിച്ച കുഴിയില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: