തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സിദ്ധിഖ്കാപ്പന് ചികിത്സ ഉള്‍പ്പെടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പന് നേരിടുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധിഖിന്റെ ഭാര്യ റെയ്ഹാന് ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ‘
ഉത്തര്‍പ്രദേശില്‍ തടവില്‍ കഴിയുന്ന മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സിദ്ദിഖിന്റെ ഭാര്യ റെയ്ഹാന എന്നെ ഫോണില്‍ വിളിച്ചു അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ചു.
കോവിഡ് ബാധിതനായ സിദ്ധിഖിനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചു കിടത്തിയിരിക്കുകയാണ്. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി ടോയ്ലെറ്റില് പോകാന്‍ പോലും അനുവദിക്കുന്നില്ല.
നോമ്പ് പിടിക്കുന്ന സിദ്ദിഖ് ആകെ തളര്‍ന്നിരിക്കുകയാണ്. നാലു ദിവസമായി ടോയ്ലെറ്റില് പോകാന്‍ അനുവദിക്കാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇടപെടണം എന്നുമാണ് റെയ്ഹാനയോട് സിദ്ധിഖ് ആവശ്യപ്പെട്ടത്.
തടവുകാര്‍ക്ക് ലഭിക്കേണ്ട മനുഷ്യാവകാശം സിദ്ധിഖിന് നിഷേധിക്കുന്നു എന്നാണ് റെയ്ഹാനയുടെ വാക്കുകളില്‍ നിന്ന് മനസിലാകുന്നത്. സിദ്ധിഖിന്റെ മുഖത്തേറ്റ മുറിവിലും കുടുംബത്തിന് ആശങ്കയുണ്ട്.
സിദ്ധിഖിനു ചികിത്സ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് ഭരണകൂടം തയാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: