ബത്തേരി: കൊറോണ രണ്ടാംതരംഗത്തില്‍ രോഗബാധിതരാകുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണം ജില്ലയില്‍ ലോക്ക്ഡൗണിന് സമാനമായ പ്രതീതിയാണ് ഉളവാക്കിയത്. അത്യാവശ്യക്കാര്മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പൊതുജനം ശിരസ്സാവഹിച്ചതോടെ ടൗണ്‍ തികച്ചും വിജനമായി എന്നുപറയാം.
ആവശ്യങ്ങള്‍ക്ക് മാത്രമാണ് ആളുകള്‍ സ്വന്തംവാഹനത്തില്‍ ടൗണിലേക്ക് എത്തിയത്. ഇങ്ങനെയെത്തുന്നവരെ ടൗണിന്റെ വിവിധഭാഗങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാണ് പൊലിസ് കടത്തിവിട്ടത്. ടൗണുകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്ക് പച്ചക്കറി അടക്കമുള്ള അവശ്യസാധനവില്പ്പന ശാലകളും ചുരുക്കം ചില ഹോട്ടലുകളും മാത്രമാണ് തുറന്നത്.
ഹയര്‍സെക്കണ്ടറി പരീക്ഷനടക്കുന്നതിന്നാലും ജോലിക്കാരടക്കമുള്ള യാത്രക്കാര്‍ക്കുമായി കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയിരുന്നു. അതേ സമയം ചുരുക്കം ചില സ്വകാര്യബസ്സുകള്‍ മാത്രമേ നിരത്തിലിറങ്ങിയിരുന്നു. പ്രധാന പാതകളില്‍ എല്ലാം തന്നെ പൊലിസ് ബാരിക്കേഡ് തീര്‍ത്ത് കര്‍ശന പരിശോധന നടത്തി ഇതിനുപുറമെ പൊലിസ് പട്രോളിംഗും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: