‘നന്ദി’ എന്ന രണ്ടു വാക്കിന്റെ അര്‍ത്ഥം മലയാളി മറന്നു തുടങ്ങിയിരിക്കുന്നോ..? നന്ദി പറയേണ്ടിടത്ത് തെറി പ്രയോഗം നടത്തുന്ന നിലവാരത്തിലേക്ക് മലയാളിയെ നയിച്ചു കൊണ്ടു പോകുന്നതാരാണ്…? അത്തരക്കാരുടെ അജണ്ടകള്‍ക്കനുസരിച്ച് വിധേയപ്പെട്ടു ജീവിക്കേണ്ട ഗതികേട് മലയാളിക്ക് ഉണ്ടോ..?
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 15.09 കോടി ഡോസ് വാക്സിനാണ് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത്. അതിലേറ്റവും നേട്ടമുണ്ടായ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. ഇന്നലെ വരെ 70 ലക്ഷം ഡോസാണ് കേന്ദ്രം, കേരളത്തിന് സൗജന്യമായി നല്‍കിയത്.
ജനസംഖ്യാനുപാതപരമായ വിതരണത്തിന്റെ കണക്കുകളിലേക്ക് വന്നാല്‍ 3.5 കോടി മലയാളിക്ക് ലഭിച്ചത് 70 ലക്ഷം ഡോസ് ആണ്.. എന്നു പറഞ്ഞാല്‍ ആയിരത്തില്‍ 200 പേര്‍ക്ക് കേന്ദ്രം സൗജന്യമായി ആദ്യ ഡോസിനുള്ള വാക്സിന് നല്കി.. കോവിഡ് ഏറ്റവും സാരമായി ബാധിച്ച മഹാരാഷ്ട്രയുടെ കാര്യമെടുത്താല്‍ 1.46 കോടി ഡോസാണ് കേന്ദ്രം സൗജന്യമായി നല്‍കിയത്. 12.62 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയെ സംബന്ധിച്ച് ആയിരത്തില്‍ 116 പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുള്ള വാക്സിന് സൗജന്യമായി ലഭിച്ചു.
ഇനി BJP ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വന്നാല്‍ 23.5 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശിന് ലഭിച്ചത് 1.31 കോടി ഡോസ്. ആയിരത്തില്‍ 56 പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുള്ള സൗജന്യ വാക്സിന്. 7.05 കോടി ജനസംഖ്യയുള്ള കര്‍ണ്ണാടകയ്ക്ക് 91.5 ലക്ഷം ഡോസ്. ആയിരത്തില്‍ 130 പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുള്ള സൗജന്യ വാക്സിന്. 7.15 കോടി ജനസംഖ്യയുള്ള ഗുജറാത്തിന് 1.24 കോടി വാക്സിന്. ആയിരത്തില്‍ 174 പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുള്ള സൗജന്യ വാക്സിന്.
ഈ കണക്കുകളില്‍ നിന്നും ഏറ്റവും ആനുകൂല്യം ലഭിച്ചത് കേരളത്തിനാണെന്നത് വ്യക്തം. എന്നിട്ടും ‘കേന്ദ്രം, കേരളത്തെ തഴഞ്ഞു… ബോധപൂര്‍വ്വം വാക്സിന് നല്‍കുന്നില്ല.. 50 ലക്ഷം ഡോസ് ചോദിച്ചത് നിഷേധിച്ചു… കേന്ദ്രം കേരളത്തോട് രാഷ്ട്രീയ വിദ്വേഷം കാണിക്കുന്നു ‘ തുടങ്ങിയ കുപ്രചരണവുമായി നന്ദിയില്ലാത്ത ഒരു കൂട്ടര്, മലയാളിയെ വഴി തെറ്റിക്കുവാന്‍ നടക്കുകയാണ്.. ഇതിനെ തിരിച്ചറിയാനുള്ള സാമാന്യബോധം മലയാളിയ്ക്കുണ്ടാകട്ടെ .. നന്ദി പറയേണ്ടവരെ, തെറി വിളിക്കുന്ന സംസ്കാരം വലിയ ക്രെഡിറ്റാണോ എന്ന് സ്വയം വിലയിരുത്തുക..
Dr. വൈശാഖ് സദാശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: