ഓയൂര്‍: പൂയപ്പള്ളി ഓട്ടുമല പാറക്വാറിയില്‍ നിന്നും നാട്ടുകാര്‍ക്ക് പാറ നല്‍കാത്തതില്‍ പ്രതിഷേധം. ടിപ്പര്‍ലോറി ഡ്രൈവര്‍മാര്‍ പാറക്വാറി ഉപരോധിച്ചു. ഓട്ടുമല പൊരിയക്കോടുള്ള ക്വാറിയിലാണ് സംഭവം. ക്വാറിയില്‍നിന്നും ക്രഷര്‍ ഉടമകളുടെ ടിപ്പര്‍ലോറികള്‍ക്ക് നല്‍കുന്നതിന്റെ അനുപാതത്തില്‍ പുറംലോറികള്ക്കും പാറ നല്‍കണമെന്നായിരുന്നു ആവശ്യം. കൂടാതെ കൈമാറുന്ന പാറയ്ക്ക് പാസ് നല്‍കണമെന്നും, സര്‍ക്കാര്‍നിശ്ചയിച്ച അളവിലും, വിലയിലും പാറ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പൂയപ്പള്ളി പോലീസിനും, കളക്ടര്‍, ജിയോളജിസ്റ്റ് എന്നിവര്‍ക്കും ടിപ്പര്‍ ഡ്രൈവര്‍മാര്‍ പരാതി നല്കി.
ഓട്ടുമലയില്‍ സ്വകാര്യവ്യക്തികളുടെയും റവന്യൂഭൂമിയിലും പാസെടുത്താണ് പാറഖനനം. കമ്പനിയുടെ പേരില്‍ ഖനനാനുമതി നേടിയ പാറമടയില്‍ നിരവധി പ്രമുഖര്‍ക്ക് ഷെയര്‍ ഉണ്ട്. ഇവിടെ നിന്നും പാറ നല്‍കുന്നതിന് മുന്‍ഗണന ജില്ലയിലെ പ്രമുഖ ക്രഷറുകള്‍ക്കാണ്. ക്രഷര്‍ ഉടമകളില്‍ നിന്നും മുന്‍കൂറായി ലക്ഷങ്ങളാണ് ക്വാറി ഉടമകള്‍ വാങ്ങുന്നത്. ദിനംപ്രതി നൂറുകണക്കിന് ലോഡ് പാറയാണ് ക്രഷറുകളിലേക്ക് കയറ്റിവിടുന്നത്.
പലപ്പോഴും മണിക്കൂറുകളോളം കാത്ത് കിടന്ന ശേഷം പാറ കിട്ടാതെ കാലിവണ്ടിയുമായി തിരികെ പോകേണ്ട സ്ഥിതിയാണ് ടിപ്പറുകള്ക്കുള്ളത്. ചില ഘട്ടങ്ങളില്‍ പാറ നല്കുന്ന ടിപ്പറുകള്‍ക്ക് ക്വാറിയില്‍ നിന്നും പാസ് നല്‍കാറില്ല. പാസില്ലാതെ ക്വാറിക്ക് പുറത്തെത്തുന്ന പാറ കയറ്റിവരുന്ന വാഹനങ്ങള്‍ പോലീസിന്റെ പിടിയിലായാല്‍ ഭീമമായ തുക പിഴ ഒടുക്കേï ഗതികേടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: