Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈ അജണ്ട ആരുടേതാണ്?

അക്കാദമിക സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും ചെലവിലാണ് ഉത്തരാധുനിക അപനിര്‍മ്മാണ സിദ്ധാന്തക്കാരുടെ ഈ ആക്ഷേപശരങ്ങള്‍. കേന്ദ്രസര്‍വ്വകലാശാലയിലെ അദ്ധ്യാപകനായ ഡോ. ഗില്‍ബര്‍ട്ടിന് തന്റെ രാഷ്‌ട്രീയബോധം വിദ്യാര്‍ത്ഥികളോട് പങ്കുവെക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാല്‍ സാറിന്റെ ഈ അഭിപ്രായപ്രകടനം അല്‍പ്പം കടന്നുപോയിരിക്കുന്നു.

Janmabhumi Online by Janmabhumi Online
Apr 23, 2021, 05:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കെ.വി. വരുണ്‍പ്രസാദ്

കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അദ്ധ്യാപകനായ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ നടത്തിയ ഓണ്‍ലൈന്‍ ക്ലാസ് കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിലാണ് രാഷ്‌ട്രീയ സിദ്ധാന്തങ്ങളും ആശയങ്ങളും എന്ന പാഠഭാഗത്തില്‍ ഭാരതത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിനെ ഫാസിസ്റ്റ് ഭരണകൂടം എന്ന് അദ്ദേഹം അധിക്ഷേപിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സ്വയം തയ്യാറാക്കിയ പവര്‍പോയിന്റ് പ്രസന്റേഷനില്‍ ജനറല്‍ ഫ്രാങ്കോയുടെ കീഴില്‍ സ്പെയിന്‍ എങ്ങിനെയാണോ, സലാസാറിന്റെ പോര്‍ച്ചുഗീസ് എങ്ങിനെയാണോ ചിലിയിലെ പിനോഷെ ഭരണകൂടവും, അര്‍ജന്റീനയിലെ ജുവാന്‍ പെറോണിന്റെ ഭരണകൂടവും എപ്രകാരമാണോ അതേ നിലയിലാണ് ഭാരതത്തേയും ഈ അദ്ധ്യാപകന്‍ ചിത്രീകരിച്ചിരിക്കുന്നത്.  

അക്കാദമിക സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും ചെലവിലാണ് ഉത്തരാധുനിക അപനിര്‍മ്മാണ സിദ്ധാന്തക്കാരുടെ ഈ ആക്ഷേപശരങ്ങള്‍. കേന്ദ്രസര്‍വ്വകലാശാലയിലെ അദ്ധ്യാപകനായ ഡോ. ഗില്‍ബര്‍ട്ടിന് തന്റെ രാഷ്‌ട്രീയബോധം വിദ്യാര്‍ത്ഥികളോട് പങ്കുവെക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാല്‍ സാറിന്റെ ഈ അഭിപ്രായപ്രകടനം അല്‍പ്പം കടന്നുപോയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠനകുറിപ്പില്‍ തന്റെ വികൃതമായ രാഷ്‌ട്രീയ നിലപാടുകള്‍ കുത്തിച്ചെലുത്താന്‍ അദ്ധ്യാപകന് സ്വാതന്ത്ര്യമുണ്ടോ. ജനാധിപത്യവും നീതിന്യായനിയമ വ്യവസ്ഥയും നിലനില്‍ക്കുന്ന ഒരു രാഷ്‌ട്രത്തെ എങ്ങനെയാണ് ഒരു ഫാസിസ്റ്റ് രാഷ്‌ട്രമായി അദ്ധ്യാപകന്‍ വിശദീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വസ്തുതാപരമായ അബദ്ധങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അദ്ധ്യാപകന്‍ ആ പേരിനര്‍ഹനാണോ എന്ന് സ്വയം പരിശോധിക്കേണ്ടതുണ്ട്. പാര്‍ട്ടിവേദികളിലും പഠനക്ലാസുകളിലും നല്‍കുന്ന രാഷ്‌ട്രീയ വിശദീകരണങ്ങള്‍ സര്‍വ്വകലാശാല ക്യാമ്പസുകളുടെ പഠനമുറികളിലേക്ക് വലിച്ചിഴയ്‌ക്കുന്നത് ശരിയാണോ എന്ന് അദ്ധ്യാപകസമൂഹം വ്യക്തമാക്കേണ്ടതുണ്ട്.

മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പറയാന്‍ തുടങ്ങുകയും ജനാധിപത്യത്തെ അട്ടിമറിച്ചുള്ള വിപ്ലവത്തെ കുറിച്ച് വാചാലരാവുകയും ചെയ്യുന്ന പല രൂപങ്ങളേയും ഇന്ന് കേരളത്തിലെ പല ക്യാമ്പസുകളിലും അധ്യാപകവേഷത്തില്‍ കാണാം. അന്ധമായ രാഷ്‌ട്രവിരുദ്ധതയും രാഷ്‌ട്രവിരുദ്ധആശയങ്ങളുടെ സ്വാധീനവും ഇവരില്‍ പ്രകടമാണ്. വിപ്ലവ എഴുത്തുകാരനായ പി. വരവര്‍റാവുവിനെയും അഭിഭാഷകനായ അരുണ്‍ പെറേയുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാവുമ്പോഴാണ് പൊതു സമൂഹത്തിനടയില്‍ ഇത്തരം വിധ്വംസ്വക ചിന്തകള്‍ക്ക് എത്രകണ്ട് ശക്തിപ്രാപിച്ചിരിക്കുന്നു എന്ന് നാം മനസിലാക്കുന്നത്. നരേന്ദ്രമോദിയുടെ ആശയത്തോട് എതിര്‍പ്പുള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഭാരതത്തിലുണ്ട്. പാവനവും മഹത്തരവുമായ അദ്ധ്യാപനമെന്ന പ്രക്രിയയെ തന്റെ കക്ഷിരാഷ്‌ട്രീയ വരട്ടുവാദത്തിന്റെ വൃത്തികേടുകളിലേക്ക് വലിച്ചിഴയ്‌ക്കുന്നത് ആ പദവിയോട് ചെയ്യുന്ന കുറ്റമാണ്. സമൂഹത്തോടും രാഷ്‌ട്രത്തോടുമുള്ള കടമയും ഉത്തരവാദിത്വവും തിരിച്ചറിയാതെ  അധ്യാപകവൃത്തിയെ മറയാക്കി സമൂഹത്തെ ശിഥിലമാക്കുന്ന പ്രവണതകള്‍ക്ക് ചില അദ്ധ്യാപകരെങ്കിലും വഴിപ്പെടുന്നു. ഇവര്‍ അദ്ധ്യാപകസമൂഹത്തെയാണ് അപമാനിക്കുന്നത്.

കേരളത്തിന്റെ ക്യാമ്പസുകളില്‍ ഇത്തരം അപശബ്ദങ്ങള്‍ ആദ്യമായല്ല ഉയര്‍ന്നു കേള്‍ക്കുന്നത്. കോഴിക്കോട് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ കോര്‍കോഴ്‌സിന് അപ്രീഷ്യേയേറ്റിംഗ് പ്രോസ് എന്ന പുസ്തകത്തില്‍ അരുന്ധതിറോയിയുടെ കം സെപ്റ്റംബര്‍ എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയത് ഇതിന്റെ മറ്റൊരു ഭാഗമാണ്. യാതൊരു വിധ ചരിത്ര പ്രാധാന്യവുമില്ലാത്ത അരുന്ധതിറോയിയുടെ ഒരു അമേരിക്കന്‍ പ്രസംഗമാണ് ഉത്തമ ഗദ്യമായി ഇവിടെ ചില അധ്യാപകര്‍ പരിഗണിച്ചത്. അത് പഠനവിഷയമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലെത്തിക്കുന്നതിന് പിന്നില താല്‍പര്യമെന്താണ്. വളരെ നീചമായ ഇന്ത്യാവിരുദ്ധ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ആ പ്രസംഗം ഇന്ത്യന്‍ യുവത പഠിച്ചുവളരണമെന്നത് ആരുടെ അജണ്ടയാണ്. ഇതേ സര്‍വകലാശാലയിലെ അധ്യാപകര്‍ ചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് അല്‍ഖ്വയിദ ഭീകരവാദി അല്‍ റുബായിഷിന്റെ കവിത വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗമാക്കി മാറ്റിയത്. ഇംഗ്ലീഷ് സാഹിത്യത്തിലെ ലോകോത്തര ഗദ്യ-പദ്യ സൃഷ്ടികള്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിന് പകരം വിഘടന വാദത്തിന്റെയും ഭീകരവാദത്തിന്റെയും വിഷപ്പല്ലുകള്‍ ഒളിപ്പിച്ചുവെച്ച സൃഷ്ടികള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥികളുടെ സിലബസ്സില്‍ സ്ഥാനം പിടിക്കുന്നത്. ഇത്തരം അദ്ധ്യാപകര്‍ക്ക് സംരക്ഷണം നല്‍കുന്നതാരാണ്. സെനറ്റുകളിലും സിന്റിക്കേറ്റുകളിലും സര്‍വ്വകലാശാലകളുടെ ഉയര്‍ന്ന തലങ്ങളില്‍ എങ്ങനെയാണ് ഇത്തരം ദേശവിരുദ്ധ ചിന്താഗതികള്‍ക്ക് പിന്തുണ ലഭിക്കുന്നത്.  

ഇന്ന് കേരളത്തിലെ പല തലയെടുപ്പുള്ള കലാലയങ്ങളിലെയും മാഗസിനുകള്‍ എടുത്തുമറിച്ചു നോക്കുമ്പോള്‍ തലതാഴ്‌ത്തിപ്പോവുന്ന ഗതികേടിലാണ്. അശ്ലീലവും ആഭാസവും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ കുപ്പായമണിഞ്ഞ് താളുകളില്‍ ഇടംപിടിക്കുന്നു. ദേശീയ മാനബിന്ദുക്കളും, ബിംബങ്ങളും, അവഹേൡക്കപ്പെടുന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തവും, ജീവനും നല്‍കിയവര്‍ ഇന്ന് ഒറ്റുകാരനും ചെരുപ്പുനക്കികളുമായി ചിത്രീകരിക്കപ്പെടുന്നു. ഈ അപനിര്‍മ്മാണ സിദ്ധാന്തം ആസൂത്രിതമായ ഒരു അജണ്ടയുടെ തുടര്‍ച്ചയാണ്. കേന്ദ്ര സര്‍വകലാശാലയുടെ അദ്ധ്യാപകന്‍ പറഞ്ഞുവെക്കുന്നത് ഭാരതം ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴിലൂടെ കടന്നുപോകുന്നുവെന്നാണ്. വിദേശത്തേക്ക് വാക്സിന്‍ കയറ്റി അയക്കുന്നതും നിരവധി ജനക്ഷേമപദ്ധതികളും ഈ അദ്ധ്യാപകന്റെ വാചകങ്ങളില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള കാപട്യമാണ്. ഇത് തെരഞ്ഞെടുപ്പ് വേദികളിലെ കവലപ്രസംഗത്തെ ഓര്‍മ്മിപ്പിക്കുന്നു. ഇത് ഒരു അദ്ധ്യാപകന്റെ വാക്കുകളിലൂടെ വിദ്യാര്‍ത്ഥികളിലേക്ക് അടിച്ചേല്‍പ്പിക്കുന്നതിന് പിന്നില്‍ ആസൂത്രിതമായ ഒരു അജണ്ടയുണ്ട്. അതിന് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റേയോ അക്കാദമിക സ്വാതന്ത്ര്യത്തിന്റെയോ പിന്തുണലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്.  ഇത്  ചെറിയ ഒരു തെറ്റല്ല. സര്‍വ്വകലാശാല ക്യാമ്പസുകളെ മലിനമാക്കുന്ന അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ വാലറ്റമാണ് ഇത്.  മഹത്തായ രാഷ്‌ട്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയൊരുക്കിയെടുക്കേണ്ട സര്‍ഗവേദികളാണ് കലാലയങ്ങള്‍.  അദ്ധ്യാപനത്തിന്റെ മറവില്‍ വിഷംവമിപ്പിക്കുന്നവര്‍ക്ക് ഇത്തരം ഇടങ്ങളില്‍ സ്ഥാനമുണ്ടായിക്കൂടാ. കേന്ദ്രസര്‍വകലാശാലയിലായാലും, കോഴിക്കോട് സര്‍വകലാശാലയിലായാലും ഇനി കേരളവര്‍മ്മ കോളജിലായാലും. അഭിപ്രായ വൈവിധ്യങ്ങളും ചിന്തകളും ക്യാമ്പസുകളില്‍ ഉണ്ടാവട്ടെ. അതില്‍ നിന്ന് സത്യത്തിലേക്കുള്ള വഴി തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയട്ടെ. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവില്‍ പൊതുസമൂഹത്തിന്റെ ഐക്യത്തിനും പുരോഗതിക്കും രാഷ്‌ട്രത്തിന്റെ നിലനില്‍പ്പിനും അപകടമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാകണം.

ക്യാമ്പസുകളില്‍ നടക്കുന്ന രാഷ്‌ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ചില അദ്ധ്യാപകരുടെ കൈകളിലാണ്. ഇത് ആരും ചര്‍ച്ച ചെയ്യുന്നില്ല. ക്യാമ്പസുകളില്‍ ഇത്തരം ഒരന്വേഷണം നടത്തിയാല്‍ അത് ചെന്നെത്തിനില്‍ക്കുക ചില അര്‍ബന്‍ നക്‌സലുകളുടെ ഇടങ്ങളിലേക്കാണ്, മതഭീകരവാദ സംഘടനകളുടെ അംബാസഡര്‍മാരിലേക്കാണ്. ഇവരുടെ സംയുക്തനീക്കങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് തുടക്കമാവട്ടെ കേന്ദ്ര സര്‍വ്വകലാശാലയിലുണ്ടായ വിവാദം. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന  കലാലയങ്ങളിലെ സര്‍ഗസമൂഹം അറിവിന്റെയും വിവേകത്തിന്റേയും വഴിയിലൂടെ മുന്നേറട്ടെ. അതിന് തടസ്സം നില്‍ക്കുന്ന ശക്തികള്‍ ആരായാലും അവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടായേ മതിയാവൂ.                            

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷനില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഹാരാര്‍പ്പണം ചെയ്യുന്നു
Kerala

ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസ്: രാജീവ് ചന്ദ്രശേഖര്‍

India

ശ്രീനഗർ: കശ്മീരിലെ റൈസി ജില്ലയിലെ സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ. പ്രദേശത്ത് മഴ കനത്തതോടെയാണ് ഇന്ത്യയുടെ ഈ നീക്കം.

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായൊരുക്കിയ പ്രദര്‍ശന നഗരി ആഘോഷസമിതി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

അരനൂറ്റാണ്ടിന്റെ പ്രൗഢിയില്‍ ജന്മഭൂമി പ്രദര്‍ശന നഗരി

ഒളിമ്പിക്‌സ് ചിരി... ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജും പദ്മശ്രീ ഐ.എം. വിജയനും സൗഹൃദം പങ്കിടുന്നു. മുന്‍ അന്താരാഷ്ട്ര വോളിബോള്‍ താരം എസ്. ഗോപിനാഥ് സമീപം
Thiruvananthapuram

വൈഭവ ഭാരതത്തിന് കരുത്തേകി കായിക, ആരോഗ്യ ടൂറിസം സെമിനാറുകള്‍

ഇന്നലെ നടന്ന കേരള ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ടൂറിസം സെമിനാറില്‍ ഡോ. മാര്‍ത്താണ്ഡ പിള്ള സംസാരിക്കുന്നു. ഡോ. പി.കെ. ഹരികൃഷ്ണന്‍, ഡോ. നടരാജ്, ഗുരു യോഗീ ശിവന്‍, പ്രസാദ് മാഞ്ഞാലി, എസ്. രാജശേഖരന്‍ നായര്‍, 
ബേബി മാത്യു, എം.എസ്. ഫൈസല്‍ ഖാന്‍, ഡോ. സെജിന്‍ ചന്ദ്രന്‍, ഡോ. വി. ഹരീന്ദ്രന്‍ നായര്‍ സമീപം
Thiruvananthapuram

ആരോഗ്യകേരളം…. സന്തുഷ്ട കേരളം; വിനോദസഞ്ചാരത്തില്‍ പുതുവഴി കാട്ടി വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

കുട്ടികള്‍ കായികരംഗത്തേക്ക് വരണം: അഞ്ജു ബോബി ജോര്‍ജ്

സൈന്യത്തിന് ആദരമായി വന്ദേമാതര നൃത്തം

ഇതുവരെ അടച്ചത് 24 വിമാനത്താവളങ്ങൾ; പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശക്തിപ്പെടുത്തണം: വി. സുനില്‍കുമാര്‍

കേരള ആന്‍ഡ് ഒളിമ്പിക് മിഷന്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ ഫോര്‍മര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്ലെയര്‍ ഐ.എം.വിജയന്‍ സംസാരിക്കുന്നു. എസ്. രാജീവ്, എസ്.ഗോപിനാഥ് ഐപിഎസ് സമീപം

ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ ചിറകേകി കായിക സെമിനാര്‍

ശ്രദ്ധേയമായി ബിജു കാരക്കോണത്തിന്റെ ചിത്രപ്രദര്‍ശനം; വരയില്‍ ലഹരിയായി പ്രകൃതി

അനന്തപുരിയെ ഇളക്കിമറിച്ച് ശ്രീനിവാസും മകള്‍ ശരണ്യയും

ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും അടക്കം ഇന്ത്യയുടെ കനത്ത ആക്രമണം: ക്വറ്റ പിടിച്ചെടുത്ത് ബലോച്ച് ലിബറേഷൻ ആർമിയും

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies