തിരുവനന്തപുരം: രണ്ടു ദിവസമായി സംസ്ഥാനത്ത് നടത്തിയ കോവിഡ് കൂട്ടപരിശോധനയുടെ ഫലം ഇന്ന് വൈകിട്ട് ലഭ്യമാകും. രണ്ടലക്ഷം പേരുടെ പരിശോധന ഫലം പുറത്തുവന്നാല്‍ 25,000 മേല്‍ പോസിറ്റീവ് കേസുകള്‍ ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്. ഒരുപക്ഷേ ഇതിലും സംഖ്യ ഉയര്‍ന്നേക്കും. ഇതേത്തുടര്‍ന്ന് ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കാനും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സംഖ്യ വലിയ തോതില്‍ ഉയര്‍ന്നാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മേഖലകളില്‍ പ്രാദേശിക ലോക്ക്ഡൗണും സര്‍ക്കാര്‍ തലത്തില്‍ ആലോചനയിലുണ്ട്.
ഇന്നലെയും ഇന്നുമായി രണ്ടര ലക്ഷം പരിശോധനയെന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. അതുവഴി രോഗമുള്ളവരെ വേഗത്തില്‍ കണ്ടെത്തി ക്വാറന്റീനിലാക്കി വ്യാപനം തടയുകയാണ് ഉദേശിക്കുന്നത്. ഇന്നലെ 1,33,836 പേരെ പരിശോധിച്ചു. ഇന്നും ഇതേ നിലതുടര്‍ന്നാല്‍ കൂട്ടപ്പരിശോധന വിജയകരമാവും. ഇന്നു വൈകിട്ടുള്ള കോവിഡ് കണക്കില്‍ ആദ്യ ദിവസത്തെ കൂട്ടപ്പരിശോധനയുടെ ഫലം ഉള്‍പ്പെടുത്തും. അതിനാല്‍, പ്രതിദിന രോഗബാധ വലിയ തോതില്‍ ഉയര്‍ന്നേക്കും.
അതേസമയം, കോവിഡ് ലക്ഷണങ്ങള്‍ കൂടുതലുള്ള സി കാറ്റഗറിയില്‍പ്പെട്ട രോഗികളെ മെഡിക്കല്‍ കോളജിലേക്കു മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. ശുചിമുറി സൗകര്യം ഉള്ള മുറികള്‍ ഇല്ലെങ്കില്‍ ഇവരെ പഞ്ചായത്ത് കെയര്‍ സെന്ററിലേക്ക് അയയ്ക്കും. ചെറിയ ലക്ഷണങ്ങളുള്ള ബി വിഭാഗത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റും.
അതേസമയം, കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്സിന് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി കെ.കെ. ശൈലജ. കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്സിനാണ് ഇതുവരെ ലഭിച്ചത്. 56.75 ലക്ഷം ഡോസ് ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. 5,80,880 ഡോസ് വാക്സിനാണ് ഇനിയുള്ളത്. മാസ് വാക്സിനേഷന് ക്യാംപയിന് പൂര്‍ത്തിയാക്കണമെങ്കില്‍ അടിയന്തരമായി 50 ലക്ഷം ഡോസ് ആവശ്യമാണ്. കോവിഷീല്‍ഡും കോവാക്സിനും തുല്യമായി വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടതെന്നും ആരോഗ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: