ന്യൂദല്‍ഹി: ഇന്ത്യ ആതിഥ്യമരുളുന്ന ട്വിന്റി ട്വന്റി ലോകകപ്പ് മത്സരങ്ങള്‍ക്ക് പാക്കിസ്ഥാന് ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും പാക് മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. എന്നാല്‍, പാക്കിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് വിസ നല്കുന്നതില് പിന്നീട് തീരുമാനമെടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബിസിസിഐയെ അറിയിച്ചു.
ഇന്ത്യയില്‍ നടക്കുന്ന ടി 20 ലോകകപ്പിനായി ഐസിസി തങ്ങളുടെ കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിസ ഉറപ്പാക്കണമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള ബന്ധം ഏറെ വഷളായിരുന്നു. പാക്കിസ്ഥാന് സ്വദേശികള്‍ക്ക് വിസ അനുവദിച്ചിരുന്നില്ല. എന്നാല്‍, ലോകകപ്പിനായി നയത്തില്‍ ഇളവ് വരുത്തണമെന്ന് ഐസിസി ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: