തൃശ്ശൂര്‍: തൃശ്ശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാന് കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. ഫോട്ടോ എടുക്കാൻ തല ഉയർത്തുന്നതിനായി തോട്ടി കൊണ്ട് അടിക്കുകയായിരുന്നു. മാർച്ച് 25ന് തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചാണ് സംഭവം. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ്സ് എടുത്തത്.
ആനയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതോടെ പാപ്പാൻ ഒളിവിൽ പോകുകയായിരുന്നു. ഫോട്ടോയ്ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയോട് ആവശ്യപ്പെടുകയും അത് ചെയ്യാതെ വന്നപ്പോൾ വടിയെടുത്ത് അടിക്കുകയുമാണ് പാപ്പാൻ ചെയ്തത്.
ആനയെ ക്രൂരമായി മുഖത്തിടിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒളിവിൽ കഴിയുന്ന പാപ്പാനെ തേടിയുള്ള അന്വേഷണത്തിലായിരുന്നു വനംവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: