വാഷിംങ്ടണ്‍: അമേരിക്കന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് സമീപം എത്തിയത് ചൈനയെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴിന് ലക്ഷദ്വീപിന് 130 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറു കൂടിയാണ് യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍വ്യൂഹം കടന്നു പോയത്. യു.എസിന്റെ മിസൈല്‍ വേധ കപ്പലായ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സാണ് നാവികപ്പടയെ നയിച്ചത്.
ദക്ഷിണ ചൈനക്കടലില്‍ തങ്ങളുടെ ശക്തി തെളിയിക്കാനായാണ് ഏഴാം കപ്പല്‍വ്യൂഹം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് സമീപത്തുകൂടി കടന്നുപോയി വെല്ലുവിളിച്ചതെന്ന് അന്തരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ ചൈനക്കടലില്‍ തങ്ങളാണ് അജയ്യരെന്നാണ് ചൈന അവകാശപ്പെട്ടത്. ഇതു തകര്‍ക്കാനാണ് ഏഴാം കപ്പല്‍പ്പട എത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായ ഇന്ത്യയ്ക്കെതിരെ ചൈന ഉയര്‍ത്തുന്ന വെല്ലുവിളിക്കൊരു താക്കീത് കൂടി നല്‍കാനാണ് അമേരിക്കന്‍ നാവികസേന എത്തിയതെന്നും പറയുന്നു. പേഴ്സ്യന്‍ ഗള്‍ഫില്‍നിന്ന് മലാക്ക കടലിടുക്കിലേക്ക് യു.എസ്.എസ്. ജോണ്‍പോള്‍ ജോണ്‍സ് സായുധക്കപ്പല്‍ ഇടക്കിടെ സഞ്ചരിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: