തിരുവനന്തപുരം: ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സര്‍ക്കാര്‍ നിലപാടുകളെയും കോണ്‍ഗ്രസിന്റെ കെടുകാര്യസ്ഥതയും തുറന്നുകാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പേയാട് ജങ്ഷനില്‍ കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് സംഭാവന ചെയ്തത് അഴിമതിയും സ്വജനപക്ഷപാദവുമാണ്. അഴിമതിക്ക് വേണ്ടി സംസ്ഥാനത്തിന്റെ സുരക്ഷ തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് കൈകൊണ്ടിരുന്നത്. മുസ്ലിം ലീഗുമായി കൂട്ടു ചേര്‍ന്ന് കോണ്‍ഗ്രസും രാജ്യദ്രോഹ ശക്തികളായ എസ്ഡിപിഐ ഉള്‍പ്പടെയുള്ള ഭീകരവാദ ശക്തികളെ കൂട്ടുപിടിച്ച് എല്‍ഡിഎഫും ഭരണം നടത്തുന്നു. ലൗ ജിഹാദ് വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് 2009ല്‍ ഹൈക്കോടതി ശക്തമായി സൂചിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കേണ്ട ആവശ്യകത കേരളത്തില്‍ വളരെ കൂടുതലാണ്. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നല്കാന് ഇരുവരും തയ്യാറാകുന്നില്ലെന്നതിന്റെ ഉദാഹരണമാണിത്. നിയമം നടപ്പിലാക്കാന്‍ ഇരുമുന്നണികളും മടിക്കുന്നതിന്റെ കാരണം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഇത്രയും കാലം ഭരിച്ചിട്ടും ഒരു എയിംസ് ആശുപത്രിയാണ് സ്ഥാപിച്ചത് എന്നാല്‍ ആറു വര്‍ഷം കൊണ്ട് 22 എയിംസ് ആശുപത്രി നരേന്ദ്രമോദി സര്‍ക്കാരിന് രാജ്യത്തില്‍ കൊണ്ടുവന്നു. കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയുമല്ല ലക്ഷ്യമിടുന്നത്. ഭരണത്തില്‍ കയറി അധികാരത്തിന്റെ നിഴലില്‍ അഴിമതിയും കള്ളക്കടത്തും നടത്താനാണ് ശ്രമിക്കുന്നത്. സിപിഎമ്മിനെ തുടച്ചു നീക്കി എങ്ങനെയാണോ ത്രിപുരയില്‍ എന്‍ഡിഎ അധികാരത്തില്‍ വന്നത് അപ്രകാരം കേരളത്തിലും താമരകള്‍ വിരിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാട്ടാക്കട മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു അദ്ധ്യക്ഷത വഹിച്ചു. കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ്, ഉഡുപ്പി എംപി ശോഭാ കരന്തലാജെ, ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി അഞ്ജന സുരേഷ്, ദക്ഷിണമേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, ചീഫ് ഇലക്ഷന് ഏജന്റ് തിരുമല വേണു, എസ്സിമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ്, സംസ്ഥാന സമിതി അംഗം വി. അനില്‍കുമാര്‍, എരുത്താവൂര്‍ ചന്ദ്രന്, സംസ്ഥാന കൗണ്‍സില്‍ സന്തോഷ് കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി രശ്മി സുരേഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കുന്നുവിള സുധീഷ്, കാട്ടാക്കട ഹരി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കിരണ്‍ നായര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി തിരുനെല്ലിയൂര്‍ സുധീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് എസ്. കാര്ത്തികേയന്, മണ്ഡലം സെക്രട്ടറി ശാലിനി, മുന്‍ കൗണ്‍സിലര്‍ സി.എസ്. അനില്‍, ജില്ലാ കമ്മിറ്റി അംഗം വിളപ്പില്‍ ശ്രീകുമാര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വള്ളിമംഗലം ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: