കൊല്‍ക്കൊത്ത: ബംഗാളില്‍ മമതയും സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉള്‍പ്പെടെയുള്ള 30 സീറ്റുകളിലേക്ക് നടന്ന രണ്ടാംഘട്ടവോട്ടെടുപ്പില്‍ 80.43 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അസമില്‍ 39 നിയോജകമണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 73.03ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഒറ്റപ്പെട്ട അക്രമങ്ങള്‍ അരങ്ങേറിയെങ്കിലും ബംഗാളില്‍ പൊതുവെ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെടുപ്പില്‍ അട്ടിമറികള്‍ നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ബംഗാളില്‍ പോളിംഗ് നടന്ന നന്ദിഗ്രാമിലെ പോളിംഗ് ബൂത്തുകളില്‍ മമത സന്ദര്‍ശനം നടത്തി. 24 പര്‍ഗാനാസ് പാര്‍ട്ട്-1, പാര്‍ട്ട്-2, പശ്ചിം മിഡ്നാപൂര്‍ പാര്‍ട്ട്-2, ഈസ്റ്റ് എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നു. ഒറ്റപ്പെട്ട അക്രമങ്ങള്‍ പലയിടത്തും അരങ്ങേറി. കേഷ്പൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി തന്മയ് ഘോഷിന്റെ വാഹനം തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. നേരത്തെ നന്ദിഗ്രാമിലെ ഒരു വീട്ടില്‍ ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി.
നന്ദിഗ്രാമില്‍ അക്രമവും ബൂത്ത് പിടിത്തവും നടത്തിയെന്ന് മമത ബിജെപിയെ കുറ്റപ്പെടുത്തി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ കമ്മീഷന് ഏര്‍പ്പെടുത്തി. തൊട്ടുപിന്നാലെ ബിജെപിയുടെ നന്ദിഗ്രാം സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി മമതയ്ക്കെതിരെയും ആരോപണം ഉയര്‍ത്തി. 2019ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മമത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 16 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിയില്ലെന്നും ഇത് വഴി ബിജെപിയ്ക്ക് അന്ന് 2,500 വോട്ടുകള്‍ നഷ്ടമായെന്നും ആരോപിച്ചു.
അസമില്‍ നാല് മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും ഉള്‍പ്പെടെ 345 പേരാണ് വ്യാഴാഴ്ച ജനവിധി തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: