തിരുവനന്തപുരം: നേമത്ത് ബിജെപിയുടെ അടിത്തറ ശക്തമാണെന്നും മുന്‍കാലങ്ങളെക്കാള്‍ കൂടുതല്‍ വോട്ടുനേടി വിജയിക്കാന്‍ കഴിയുമെന്നും കുമ്മനം രാജശേഖരന്. കെ. മുരളീധരന് രംഗത്ത് എത്തിയപ്പോഴും ആത്മവിശ്വാസം കൂടിയിട്ടേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു
നേമത്ത് ഇടതുവലത് മുന്നണികള്‍ എന്‍ഡിഎയെ തോല്പിക്കണമെന്നാണ് പറയുന്നത്. എന്‍ഡിഎ തോറ്റുകണ്ടാല്‍ മതിയെന്ന ആഹ്ലാദത്തിനു പിന്നില്‍ മറ്റെന്തോ ലക്ഷ്യമാണുള്ളത് കുമ്മനം പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 440 കോടിരൂപയുടെ വികസനമാണ് ഒ. രാജഗോപാല്‍ എംഎല്‍എ നേമത്ത് എല്ലാ മേഖലയിലും നടപ്പാക്കിയത്. അതിനു മുന്‍പുണ്ടായിരുന്ന എംഎല്‍എ, ഇപ്പോഴത്തെ സിപിഎം സ്ഥാനാര്‍ത്ഥി താന്‍ എം എല്‍ എ ആയിരുന്നപ്പോള്‍ നേമത്തിനായി ചെയ്ത കാര്യങ്ങള്‍ പ്രസദ്ധീകരിക്കാന്‍ തയ്യാറാണോ എന്നും കുമ്മനം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: