നീലേശ്വരം: ഇടതുപക്ഷ മുന്നണിയുടെ കാപട്യത്തിന്റെ പ്രതീകമായ ചീമേനിയിലെ സൈബര്‍ പാര്‍ക്കില്‍ റീത്ത് വെച്ചു പ്രതിഷേധിച്ച് എന്‍ഡിഎ തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ഷിബിന്‍. 2008ല്‍ അച്യുതാനന്ദന് സര്‍ക്കാര്‍ തറക്കല്ലിട്ട സൈബര്‍ പാര്‍ക്ക് ശേഷം അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരോ പിന്നീട് പിണറായിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരോ തിരിഞ്ഞു നോക്കിയില്ലെന്നുള്ളത് രണ്ടു മുന്നണികളുടെയും വികസന വിരോധത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സൈബര്‍ പാര്ക്കിന് തറക്കല്ലിട്ടത്. എന്നാല്‍ ഇടതു സര്‍ക്കാരിന്റെ മറ്റ് പദ്ധതികള്‍ പോലെ തന്നെ ഇതും തറക്കല്ലില്‍ ഒതുങ്ങി. ഇന്നലെ രാവിലെ ചീമേനി പോത്താംകണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദയുടെ അനുഗ്രഹം വാങ്ങിയാണ് ഷിബിന്‍ പര്യടനം ആരംഭിച്ചത്.
ചാനടുക്കം പൊതാവൂര്‍ ഞണ്ടാടി വലിയപൊയില്‍ ചീമേനി മയിച്ച ചെറുവത്തൂര്‍ കൊവ്വല്‍ ചെറുവത്തൂര്‍ ബസ്റ്റാന്‍ഡ് കാടങ്കോട് അച്ചാംതുരുത്തി മടക്കര പ്രദേശങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രദേശവാസികള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
സ്ഥാനാര്‍ഥിയോടൊപ്പം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്, കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ബളാല്‍ കുഞ്ഞിക്കണ്ണന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.ഭാസ്കരന് ബിജെപി മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ് ചീമേനി, മണ്ഡലം വൈസ് പ്രസിഡന്റ് പി.യു വിജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് പി.രാജീവന്, ജനറല്‍ സെക്രട്ടറി രാമചന്ദ്രന് നായര്‍ വൈസ് പ്രസിഡന്റ് എന്‍.മോഹനന്, കെ.ശശി, തുടങ്ങിയവര്‍ പൊതുയോഗങ്ങളില്‍ വിവിധയിടങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: